"മരിച്ചാൽ എന്നെ കുഴിച്ചിടരുത്, ദഹിപ്പിക്കണം; ആ ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം"; വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്ന് ഷീല
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

“മരിച്ചാൽ എന്നെ കുഴിച്ചിടരുത്, ദഹിപ്പിക്കണം; ആ ചാരം ഭാരതപ്പുഴയിൽ ഒഴുക്കണം”; വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്ന് ഷീല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 05:42 pm IST
Facebook
Twitter
WhatsAppTelegram

താൻ മരിച്ചുകഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ വിൽപ്പത്രത്തിൽ എഴുതിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷീല. ഇനി നിറവേറ്റാൻ സ്വപ്നങ്ങളൊന്നും തനിക്ക് അവശേഷിക്കുന്നില്ലെന്നും 25 വയസിൽ തന്നെ വിൽപ്പത്രം തയാറാക്കി വച്ചിട്ടുണ്ടെന്നും ഷീല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ ഇതിഹാസ നായിക ഷീലാമ്മയുടെ 77-ാം പിറന്നാൾ. പിറന്നാൾദിനത്തോടനുബന്ധിച്ച് സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിൽപ്പത്രത്തിന്റെ കാര്യം ഷീല പങ്കുവച്ചത്.

“ഞാൻ മരിച്ചാൽ എന്ത് ചെയ്യണമെന്ന് എഴുതിവച്ചിട്ടുണ്ട്. 25-ാം വയസിൽ തന്നെ അതൊക്കെ എഴുതിവച്ചു. ഞാൻ ക്രിസ്ത്യാനിയാണ്. മരിച്ചുകഴിഞ്ഞാൽ ഞങ്ങളെ കുഴിച്ചിടും. എന്നെ കുഴിച്ചിടാൻ പാടില്ല. ദഹിപ്പിക്കണം. ആ ചാമ്പലെടുത്ത് ഭാരതപ്പുഴയിൽ ഒഴുക്കണം. അതൊക്കെ വിൽപ്പത്രത്തിൽ എഴുതിവച്ചിട്ടുണ്ടെന്നും” ഷീല പറഞ്ഞു.

ഒരു കാലത്ത് മലയാള സിനിമാമേഖല അടക്കിവാണിരുന്ന താരറാണികളിൽ ഒരാളായിരുന്നു ഷീല. 80 കളിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ഷീലാമ്മയുടെ അഭിമുഖങ്ങൾ സോഷ്യൽമീഡിയയിൽ ഇടയ്‌ക്കിടയ്‌ക്ക് എത്താറുണ്ട്. ഇന്നത്തെ മലയാള സിനിമയെ കുറിച്ച് ഷീല മനസുതുറന്ന് സംസാരിക്കുന്നത് പതിവാണ്. പഴയകാല സിനിമയെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും ഷീല പലപ്പോഴും വാചാലയാകാറുണ്ട്. 80 വയസിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ താരറാണി ഷീല.

Tags: sheelaAfter Deathdairy
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies