"പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കണം", പ്രസംഗം നീട്ടിയ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കണം”, പ്രസംഗം നീട്ടിയ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

കെ ടി ജലീലിന് പ്രത്യേക പ്രിവിലേജൊന്നുമില്ലെന്നും സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 07:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രസംഗം ചുരുക്കാൻ പലവട്ടം പറഞ്ഞിട്ടും അനുസരിക്കാത്ത കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. കെ ടി ജലീല്‍ എംഎല്‍എയോട് അദ്ദേഹം ക്ഷുഭിതനാവുകയും ചെയ്തു. പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കാനായി പ്രസംഗം ചുരുക്കാൻ സ്പീക്കർ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.

ബിൽ അവതരിപ്പിച്ച മന്ത്രിയും ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും 10 മിനിറ്റിൽ കൂടുതൽ സമയമെടുത്തില്ല. എന്നാൽ കെ.ടി.ജലീൽ അതിൽ കൂടുതൽ സമയമെടുത്തു . പ്രസംഗം ചുരുക്കണമെന്ന് പലവട്ടം സ്പീക്കർ ആവശ്യപ്പെട്ടിട്ടും പ്രസംഗം തുടർന്നു.17 മിനിറ്റ് കഴിഞ്ഞിട്ടും പ്രസംഗം നിറുത്താൻ തയ്യാറാകാതെ വന്നതോടെ ക്ഷുഭിതനായ സ്പീക്കർ ജലീലിന്റെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് സംസാരിക്കാൻ ഇ.കെ. വിജയനെ ക്ഷണിച്ചു. സഭയിൽ എല്ലാവരും ഒരുപോലെയാണെന്നും ചെയറിനോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു.മുൻപ് സംസാരിച്ചവർ പ്രസംഗിക്കാൻ കഴിവില്ലാത്തവരല്ലെന്നും അവരെല്ലാം ചെയർ പറഞ്ഞത് കേട്ടുവെന്നും ജലീലിനെ സ്പീക്കർ ഓർമിപ്പിച്ചു.

ഇ.കെ.വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും ജലീൽ മൈക്കില്ലാതെ പ്രസംഗം തുടർന്നു. ‘‘ചെയർ ഒരുപാട് തവണ സഹകരിച്ചു. പ്രതിപക്ഷം പോലും കൃത്യസമയത്ത് അവസാനിപ്പിച്ചു എന്നും സ്പീക്കർ പറഞ്ഞു.

Tags: speaker an shamseerFEATURED2Dr. KT Jaleel
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies