ലോറിയിലേക്ക് ബൈക്ക് പാഞ്ഞുകയറി യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. പാലാ മുത്തോലിക്കവലയിലാണ് അപകടമുണ്ടായത്. അയ്യപ്പൻ കോവിൽ സ്വദേശി ജിബിൻ ബിജു ആണ് മരിച്ചത്. മറ്റൊരു ബൈക്കിനെ തട്ടിയിട്ട ജിബിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഉടനെ ജിബിനെയും ബൈക്കിൽ ഒപ്പമുണ്ടായിരുന്ന യുവതിയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.