ഒന്നരക്കോടി രൂപയും നിർണായക രേഖകളും പിടികൂടിയെന്ന് സൂചന; ഫെമ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; കഴിഞ്ഞ 3 മാസമായി ഗോകുലം ഗോപാലൻ ED റഡാറിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒന്നരക്കോടി രൂപയും നിർണായക രേഖകളും പിടികൂടിയെന്ന് സൂചന; ഫെമ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; കഴിഞ്ഞ 3 മാസമായി ഗോകുലം ഗോപാലൻ ED റഡാറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2025, 12:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ടങ്ങൾ സ്ഥാപനം ലംഘിച്ചെന്നാണ് കണ്ടെത്തൽ. കേസിൽ ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗോകുലം എംഡി – ബൈജു ഗോപാലനെ ഇഡി ചോദ്യം ചെയ്തിരുന്നു.

ഗോകുലം സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയായിരുന്നു ഇഡി വ്യാപക റെയ്ഡുകൾ നടത്തിയത്. തുടർന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു. 2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടിയായിട്ടാണ് ചെന്നൈയിലെയും, കോഴിക്കേട്ടെയും ഗോകുലം ഓഫീസുകളിൽ റെയ്ഡ് നടന്നത്. വിദേശ നാണയ വിനിമയ ചട്ടം (ഫെമ) സ്ഥാപനം ലംഘിച്ചതായി കണ്ടെത്തി. ഫെമ ലംഘിച്ച് സ്വീകരിച്ച പണം സിനിമ നിർമ്മാണത്തിന് ചിലവഴിച്ചതായാണ് വിലയിരുത്തൽ.

ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. വെള്ളിയാഴ്ച നടത്തിയ റെയ്ഡിൽ നിർണായക സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇക്കാര്യം ഇഡി സ്ഥിരീകരിച്ചിട്ടില്ല.

ശ്രീ ഗോകുലം ചിറ്റ്സിൽ ഫെമ നിയമങ്ങൾ ലംഘിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിന്റെ കോർപ്പറേറ്റ് ഓഫീസിലും, വീട്ടിലും നടന്ന ഇഡി റെയ്ഡ് 14 മണിക്കൂർ നീണ്ടിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്. കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസിൽ നടന്ന റെയ്ഡിലും നിരവധി രേഖകൾ കണ്ടെടുത്തു. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിവാദ സിനിമ എമ്പുരാനായി മുടക്കിയ പണത്തിന്റെ കാര്യത്തിലും അന്വേഷണം നടന്നേക്കും. അതേസമയം വെള്ളിയാഴ്ച നടന്ന റെയ്ഡിന് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്ന വിവാദങ്ങളുമായി ബന്ധമില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.

Tags: Gokulam gopalanGokulam Group
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies