ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കില്ല! 27-ാം വയസിൽ ഓസ്‌ട്രേലിയൻ താരത്തിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; കാരണമിത്...
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കില്ല! 27-ാം വയസിൽ ഓസ്‌ട്രേലിയൻ താരത്തിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം; കാരണമിത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 12:08 pm IST
Facebook
Twitter
WhatsAppTelegram

27-ാം വയസ്സിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം വിൽ പുക്കോവ്സ്കി. ഒരുകാലത്ത് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെട്ടിരുന്ന പ്രതിഭാധനനായ ബാറ്ററായിരുന്നു പുക്കോവ്സ്കി. കളിക്കിടയിൽ പന്തുകൊണ്ട് തലോച്ചോറിനേറ്റ പരിക്കാണ് താരത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്‌ത്തിയത്. ആവർത്തിച്ചുള്ള മസ്തിഷ ക്ഷതങ്ങളും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തുടർച്ചയായ ലക്ഷണങ്ങളും നിറഞ്ഞ ദീർഘവും പ്രയാസകരവുമായ പോരാട്ടത്തിന് ശേഷമാണ് ഈ തീരുമാനമെന്ന് പുക്കോവ്സ്കി പറഞ്ഞു.

2024 മാർച്ചിൽ ഷെഫീൽഡ് ഷീൽഡ് മത്സരമാണ് പുക്കോവ്സ്കി അവസാനമായി കളിച്ചത്. അന്ന് ടാസ്മാനിയയുടെ റൈലി മെറെഡിത്തിന്റെ ബൗൺസർ ഹെൽമെറ്റിൽ ഇടിച്ചാണ് താരത്തിന് പരിക്കേൽക്കുന്നത്. റിട്ടയേർഡ് ഹാർട്ടായി കളംവിട്ട പുക്കോവ്സ്കി അതിനുശേഷം കളിച്ചിട്ടില്ല. യുവതാരത്തിന്റെ ആരോഗ്യനില പരിശോധിച്ച മെഡിക്കൽ പാനൽ ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു.
“‘ഞാൻ വിരമിക്കുന്ന ദിവസമാണിത്’ എന്ന് ഞാൻ കരുതിയ ഒരു പ്രത്യേക നിമിഷം പോലും ഉണ്ടായിരുന്നില്ല, പക്ഷേ കാര്യങ്ങൾ മെച്ചപ്പെടുന്നില്ലെന്ന് വ്യക്തമായി. എന്റെ തലച്ചോറിന് കൂടുതൽ കേടുപാടുകൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

കരിയർ അവസാനിച്ചെങ്കിലും, പുക്കോവ്‌സ്‌കി ഒരു മികച്ച റെക്കോർഡ് അവശേഷിപ്പിച്ചാണ് വിരമിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ ന്യൂ സൗത്ത് വെയിൽസിനെതിരെ നേടിയ 131 റൺസ് ഉൾപ്പെടെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 53.40 ശരാശരിയിൽ 2,350 റൺസ് യുവതാരം നേടി. ഓസ്‌ട്രേലിയയ്‌ക്കായി ഒരു റെസ്റ്റിലാണ് പുക്കോവ്സ്കി കളിച്ചിട്ടുള്ളത്. 2021 ൽ ഇന്ത്യയ്‌ക്കെതിരെ നടന്ന ഈ അരങ്ങേറ്റ മത്സരത്തിൽ താരം 62 റൺസ് നേടി. ഇപ്പോൾ പുക്കോവ്സ്കി പരിശീലനത്തിലേക്കും കമന്ററിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മെൽബണിലെ പ്രീമിയർ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി അദ്ദേഹം നിയമിതനായി. ചാനൽ സെവന്റെ പ്രക്ഷേപണ ടീമിലും അംഗമാണ്.

Will Pucovski ~ “The simple message is, I won’t be playing cricket at any level again.” 😲

~ Pucovski had to take this decision due to the series of concussion during his small cricket career.pic.twitter.com/RWMDpXabjX

— Richard Kettleborough (@RichKettle07) April 8, 2025

Tags: retirementWill PucovskiConcussionAustralia Test openerhead Injury
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies