"4-ാമത്തെ പ്രസവം വീട്ടിൽ, എന്റെ ബെഡ്റൂമിൽ, അൽഹംദുലില്ലാഹ്!! ഹോസ്പിറ്റലിൽ പോയെങ്കിൽ തളർന്നേനെ": ആശുപത്രി പ്രസവത്തിനെതിരെ മലപ്പുറം സ്വദേശികളായ ദമ്പതികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“4-ാമത്തെ പ്രസവം വീട്ടിൽ, എന്റെ ബെഡ്റൂമിൽ, അൽഹംദുലില്ലാഹ്!! ഹോസ്പിറ്റലിൽ പോയെങ്കിൽ തളർന്നേനെ”: ആശുപത്രി പ്രസവത്തിനെതിരെ മലപ്പുറം സ്വദേശികളായ ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 12:51 pm IST
FacebookTwitterWhatsAppTelegram

അഞ്ചാമത്തെ പ്രസവം വീട്ടിൽ നടത്തിയതിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ഏറെ ആശങ്കയോടെയാണ് കേരളം കേട്ടത്. യുവതിക്ക് ആശുപത്രി ചികിത്സ നിഷേധിച്ച ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ നരഹത്യക്ക് കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടുപ്രസവങ്ങൾ വ്യാപകമാക്കാൻ പ്രേരിപ്പിക്കുന്ന അക്യുപങ്ചർ ചികിത്സാരീതിക്കെതിരെയും ഇതിന് പ്രോത്സാഹനം നൽകുന്ന ഇസ്ലാമിക മതനേതാക്കൾക്കെതിരെയും കടുത്ത വിമർശനമാണ് നിലവിൽ ഉയരുന്നത്. വീട്ടുപ്രസവത്തെ പുകഴ്‌ത്തിക്കൊണ്ട് മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ദമ്പതികൾ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആശുപത്രിയിൽ വച്ച് പ്രസവിച്ചപ്പോൾ വലിയ പ്രയാസങ്ങൾ അനുഭവപ്പെട്ടെന്നും വീട്ടിൽ, അക്യുപങ്ചറിസ്റ്റിന്റെ സഹായത്തോടെ ഭർത്താവ് പ്രസവമെടുത്തപ്പോൾ വേദന അറിയാതെ, അവശതയില്ലാതെ, സന്തോഷമായി പ്രസവിക്കാൻ കഴിഞ്ഞെന്നും യുവതി പറയുന്ന വീഡിയോയാണിത്. ആധുനിക ചികിത്സാ രീതികളെ വെല്ലുവിളിച്ചുകൊണ്ട് ദമ്പതികൾ നടത്തുന്ന അവകാശവാദങ്ങൾ അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ യൂട്യൂബ്, ഫെയ്സ്ബുക്ക് ചാനലുകളിലൂടെയാണ് പുറത്തുവന്നത്.

യുവതിയും ഭർത്താവും വീഡിയോയിൽ പറയുന്നതിങ്ങനെ:

ഞാൻ മർവ, ഇതെന്റെ ഭർത്താവ് സക്കറിയ. ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഞാൻ പ്രസവിച്ചു. അതും ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ ബെഡ്റൂമിൽ. ഇക്കായുടെ കൂടെയിരുന്ന് അക്യുപങ്ചറിസ്റ്റിന്റെ സഹായത്തോടെ പ്രസവിച്ചു. അൽഹംദുലില്ലാഹ്.. ഞങ്ങൾക്കിപ്പോൾ നാല് മക്കളുണ്ട്. ആദ്യത്തേത് സിസേറിയൻ ആയിരുന്നു. രണ്ടാമത്തേത് പ്രകൃതി ചികിത്സയിലൂടെ സാധാരണ പ്രസവം. മൂന്നാമത്തേത് ഹോസ്പിറ്റലിൽ പ്രസവിച്ചു. നാലാമത്തേത്, അൽഹംദുലില്ലാഹ്.. വീട്ടിലാണ് പ്രസവിച്ചത്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ്..

എല്ലാവരും ഹോസ്പിറ്റലിലാണ് പ്രസവിക്കുന്നത്. ഞാൻ ഹോസ്പിറ്റലിലും വീട്ടിലും പ്രസവിച്ചു. രണ്ട് അനുഭവങ്ങളിൽ നിന്ന് എനിക്ക് മനസിലായത് വീട്ടിലെ പ്രസവമാണ് ഏറ്റവും നല്ലത് എന്നതാണ്. കാരണം, ആശുപത്രിയിൽ പ്രസവിക്കുമ്പോൾ ശാരീരികമായും മാനസികമായും ഒരുപാട് തളരുന്നു. മരുന്നുവച്ച് വേദന വരുത്തിച്ചും, നിർബന്ധപൂർവം പുഷ് ചെയ്യിപ്പിക്കുന്നു. സ്റ്റിച്ച് ഇടേണ്ടി വരുന്നു. വയറ് പിടിച്ചുതള്ളുന്നു.. ഉള്ളിൽ പരിശോധന.. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ നടക്കുന്നു. എന്നാൽ വീട്ടിൽ വച്ച് പ്രസവിച്ചപ്പോൾ ഇതൊന്നും ഞാൻ അറിഞ്ഞില്ല. പുഷ് ചെയ്യേണ്ടി വന്നേയില്ല. അവസാനസമയത്ത് കുഞ്ഞ് പുറത്തേക്ക് വരുമ്പോൾ മാത്രം ചെറിയ വേദന. അതുമാത്രമാണ് ഞാൻ അറിഞ്ഞത്.

ആശുപത്രിയിൽ പ്രസവിക്കുമ്പോൾ ഇത്രയും പ്രയാസം നേരിടേണ്ടി വരുന്നതുകൊണ്ടാകും സ്ത്രീകൾക്ക് പ്രസവിക്കാൻ വിമുഖത. ആശുപത്രിയിൽ ഒരുപാട് കഷ്ടപ്പാടുണ്ട്. ഹോസ്പിറ്റലിൽ പ്രസവിക്കുന്ന സ്ത്രീ രണ്ടാമത് പ്രസവിക്കാൻ പേടിക്കും. – മർവ എന്ന യുവതി പറഞ്ഞു.

പ്രസവിച്ചയുടനെ പ്രസന്നവതിയായിരിക്കുന്ന മർവയുടെ ചിത്രവും വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.

മർവ

വീഡിയോ കാണാം: 

Tags: Home Birth DeathacupunctureAcupuncture treatmentHome BirthAsma Death
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies