ട്രംപിന്റെ താരിഫ് യുദ്ധം: പരിക്കേറ്റ് ചൈനീസ് നിര്‍മിത ആപ്പിള്‍ ഐഫോണുകള്‍; ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാന്‍ ആപ്പിള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ട്രംപിന്റെ താരിഫ് യുദ്ധം: പരിക്കേറ്റ് ചൈനീസ് നിര്‍മിത ആപ്പിള്‍ ഐഫോണുകള്‍; ഇന്ത്യയിലേക്ക് ഉല്‍പ്പാദനം മാറ്റാന്‍ ആപ്പിള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2025, 02:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ ആഗോള സമ്പദ് വ്യവസ്ഥകളിലാകെ അനിശ്ചിതാവസ്ഥ പടര്‍ത്തിയിരിക്കുകയാണ്. യുഎസ് ടെക് വമ്പനായ ആപ്പിളിനും ഈ താരിഫുകള്‍ വന്‍ തിരിച്ചടിയായിട്ടുണ്ട്. ആപ്പിളിന്റെ പ്രധാന കരാര്‍ ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നായ ചൈനയുടെ മേല്‍ 34% താരിഫാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച 20% താരിഫും 10% അടിസ്ഥാന താരിഫും കൂടി ചേര്‍ത്താല്‍ ചൈനയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത് ഫലത്തില്‍ 64% താരിഫാണ്.

34% പ്രതികാര താരിഫുമായാണ് ബെയ്ജിംഗ് ട്രംപിന്റെ നീക്കത്തോട് പ്രതികരിച്ചത്. ഇത് അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ 50% താരിഫ് കൂടി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നു.

അമേരിക്കന്‍ കമ്പനിയാണെന്നൊന്നും അവകാശപ്പെട്ടിട്ട് കാര്യമില്ല. ചൈനയില്‍ നിന്ന് യുഎസിലേക്ക് ആപ്പിള്‍ കയറ്റിയയക്കുന്ന ഫോണുകള്‍ക്കും മറ്റ് ഗാഡ്ജറ്റുകള്‍ക്കും ഈ വന്‍ നികുതി ബാധകമാവും. നിലവില്‍ 550 ഡോളറാണ് ആപ്പിള്‍ ഐ ഫോണിന്റെ ഹാര്‍ഡ്‌വെയറിന്റെ ചെലവ്. ചൈനക്ക് മേല്‍ അടിച്ചേല്‍പ്പിച്ച താരിഫുകള്‍ കൂടി ബാധകമാവുന്നതോടെ ഇത് 850 ഡോളറായി ഉയരും. ആനുപാതികമായി വിലയിലും സാരമായ വര്‍ധനവുണ്ടാകും. ഏകദേശം 43% വരെ. ചുരുക്കത്തില്‍ ആപ്പിള്‍ ഫോണുകള്‍ വിപണിയില്‍ വിലയുടെ കാര്യത്തില്‍ തീരെ അനാകര്‍ഷകമാവും.

നിലവില്‍ യുഎസില്‍ വിറ്റഴിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ആപ്പിള്‍ ഫോണ്‍, ഐഫോണ്‍ 16 ആണ്. 799 ഡോളറാണ് ഇതിന്റെ വില. 1142 ഡോളറിലേക്ക് ഇതിന്റെ വില ഉയരുമെന്നാണ് കണക്കാക്കുന്നത്. 1599 ഡോളറിന് വില്‍ക്കുന്ന ചൈനീസ് നിര്‍മിത ആപ്പിള്‍ ഐഫോണ്‍ 16 പ്രോ മാക്‌സിന് 1599 ഡോളറാണ് നിലവിലെ വില. ഇത് 2300 ഡോളറിലേക്ക് ഉയര്‍ന്നേക്കും.

ഈ സാഹചര്യം മറികടക്കാനുള്ള ആലോചനയാണ് ആപ്പിളിനെ ഇന്ത്യയിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയുടെ മേല്‍ താരതമ്യേന കുറഞ്ഞ 27% താരിഫാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. പ്രതികാര താരിഫുമായി ട്രംപിനെ പ്രകോപിപ്പിക്കാന്‍ ഇന്ത്യ നീങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പകരം താരിഫ് കുറയ്‌ക്കാന്‍ യുഎസുമായി തന്ത്രപരമായ വ്യാപാര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. താരിഫ് ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്ന് അനുമാനിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യയിലേക്ക് ഉല്‍പ്പാദനത്തിന്റെ നല്ലൊരു ശതമാനം മാറ്റാന്‍ ആപ്പിള്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധിതമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഫോക്‌സ്‌കോണും ടാറ്റ ഗ്രൂപ്പുമാണ് ഇന്ത്യയില്‍ ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കള്‍. യുഎസിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഉല്‍പ്പാദനത്തിലും വിതരണ ശൃംഖലയിലും കാര്യമായ പുരോഗതി ഈ കമ്പനികള്‍ കൈവരിക്കേണ്ടി വരും. ട്രംപിന്റെ താരിഫ് യുദ്ധം ഇത്തരത്തില്‍ ചില മേഖലകളില്‍ ഇന്ത്യക്ക് മികച്ച അവസരങ്ങളും ഒരുക്കിത്തരുന്നുണ്ട്.

Tags: appleApple iPhoneApple iPhone 16
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies