ഭർത്താവിന്റെ പരാതിയിൽ പള്ളിയിലേക്ക് വിളിപ്പിച്ച സ്ത്രീക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലാണ് സംഭവം. 38 കാരിയായ ഷബീന ബാനുവിനെയാണ് പള്ളിക്ക് പുറത്ത് ആൾക്കൂട്ട വിചാരണ നടപ്പാക്കി ഒരുകൂട്ടം പുരുഷന്മാർ മർദ്ദിച്ചത്. കുടുംബ തർക്കത്തെത്തുടർന്നാണ് തവരേക്കരെയിലെ ജുമാ മസ്ജിദിൽ ഷബീനയുടെ ഭർത്താവ് ജമീർ അഹമ്മദ് ഷമീർ പരാതി നൽകിയത്. അക്രമികൾ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ഷബീനയുടെ ബന്ധുവായ നസ്രീൻ പുരുഷ സുഹൃത്തിനൊപ്പം തന്റെ വീട്ടിൽ താങ്ങിയതാണ് ഭർത്താവ് ജമീലിലിനെ അസ്വസ്ഥനാക്കിയായത്. ഇതിൽ പ്രകോപിതനായ ഇയാൾ മൂവർക്കുമെതിരെ പള്ളിയിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഷബീന, നസ്രീൻ, ഫയാസ് എന്നിവരെ ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന പള്ളിയിലേക്ക് വിളിപ്പിച്ചു. ഇവിടെ വച്ച് ആറോളം പുരുഷൻമാർ ചേർന്ന് തങ്ങളെ പൈപ്പ്, വടികൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായും, കല്ലുകൾ കൊണ്ട് അടിക്കാൻ ശ്രമിച്ചതായും ഷബീന പറയുന്നു
നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു ഇവർ യുവതിയെ ക്രൂരമായി മർദ്ദിച്ചത്. വീഡിയോയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, മുഹമ്മദ് നിയാസ്, മുഹമ്മദ് ഗൗസ്പീർ, ചന്ദ് ബാഷ, ഇനായത്ത് ഉല്ലാ, ദസ്തഗിർ, റസൂൽ എന്നീ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരിയാണെന്ന് പൊലീസ് പറഞ്ഞു.