"ഐപിഎല്ലിന്റെ ഏഴ് അയലത്ത് എത്തില്ല പിഎസ്എൽ, പിന്നല്ലേ താരതമ്യം"; പാകിസ്താൻ റിപ്പോർട്ടർമാരുടെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“ഐപിഎല്ലിന്റെ ഏഴ് അയലത്ത് എത്തില്ല പിഎസ്എൽ, പിന്നല്ലേ താരതമ്യം”; പാകിസ്താൻ റിപ്പോർട്ടർമാരുടെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 04:07 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ പ്രീമിയർ ലീഗിനെ(ഐപിഎൽ)യും പാകിസ്താൻ സൂപ്പർ ലീഗി(പിഎസ്എൽ)നെയും തമ്മിൽ താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ട പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ്. പിഎസ്എൽ ടീയമായ ലാഹോർ ഖലന്ദർസിനുവേണ്ടി കളിക്കുകയാണ് ബില്ലിംഗ്സ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന ടി20 ലീഗുകളിൽ ഒന്നുമാത്രമാണ് പിഎസ്എൽ എന്നും അതേസമയം ഐപിഎല്ലിന്റെ ഗ്ലാമറും ആകർഷണീയതയുമായി താരതമ്യം ചെയ്യുമ്പോൾ പിഎസ്എൽ അടുത്തെങ്ങുമെത്തില്ലെന്നായിരുന്നു ബില്ലിംഗ്‌സിന്റെ മറുപടി.

ചോദ്യം ചോദിച്ച റിപ്പോർട്ടറോട് തന്റെ വായിൽ നിന്നും എന്തെങ്കിലും മണ്ടത്തരം കേൾക്കാൻ ആഗ്രഹുന്നുണ്ടോയെന്ന് പരിഹസിച്ച താരം പിഎസ്എൽ മാത്രമല്ല ലോകത്തിലെ ഒരു ടി20 ടൂർണമെന്റും ഐപിഎല്ലുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി.

“ഞാൻ എന്തെങ്കിലും മണ്ടത്തരം പറയാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ലോകത്തിലെ ഏറ്റവും മികച്ച മത്സരമായ ഐ‌പി‌എല്ലിനെ മറികടക്കാൻ പ്രയാസമാണ്, അത് വളരെ വ്യക്തമാണ്, മറ്റെല്ലാ മത്സരങ്ങളും തൊട്ടുപിന്നിലുണ്ട്. പി‌എസ്‌എൽ പോലെ ഇംഗ്ലണ്ടിലും ഞങ്ങൾ അത് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം, ബിഗ് ബാഷും ഐപിഎല്ലിന്റെ അടുത്തെത്താൻ ശ്രമിക്കുന്നു,” ബില്ലിംഗ്സ് റിപ്പോർട്ടറോട് പറഞ്ഞു.

ഇന്ത്യയെ ചർച്ചയിലേക്ക് വലിച്ചിഴച്ച് പാകിസ്താൻ റിപ്പോർട്ടർമാർ വിമർശനത്തിന് ശ്രമിക്കുന്നത് ഇതാദ്യമല്ല. ഐപിഎല്ലിൽ ഇത്തവണ ഒരു ടീമിലും ഇടം ലഭിക്കാതെപോയ ഓസ്‌ട്രേലിയൻ താരവും അടുത്തിടെ ഇത്തരത്തിൽ ഒരു ചോദ്യം നേരിട്ടു. വാർണർ പിഎസ്എൽ കളിച്ചതുകൊണ്ടാണോ ഐപിഎല്ലിൽ ഒറ്റപ്പെടുത്തിയതെന്നായിരുന്നു പാക് റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ ഇത് പാടേ നിഷേധിച്ച വാർണർ ഇത്തരമൊരു വിചിത്രവാദം കേൾക്കുന്നത് ഇതാദ്യമാണെന്ന് പറഞ്ഞുകൊണ്ട് ആ കെട്ടുകഥയെ പൊളിച്ചു.

Tags: IPLPAK-MEDIAPSLSam BillingsComparePakistan Super League (PSL)
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies