അവന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം, തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം; ബാബറിന് ഉപദേശവുമായി മുൻ പാക് താരം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണം, തോൽ‌വിയിൽ നിന്ന് പാഠം പഠിക്കണം; ബാബറിന് ഉപദേശവുമായി മുൻ പാക് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 01:27 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റർ എന്ന നിലയിൽ നിന്നും ബാബർ അസമിന്റെ പതനം വളരെപ്പെട്ടെന്നായിരുന്നു. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തിയിരുന്ന ബാബർ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു അന്താരാഷ്‌ട്ര സെഞ്ച്വറി പോലും നേടിയിട്ടില്ല. മോശം ഫോം കാരണം ബാബറിനെ പാകിസ്താൻ ടീമിൽ നിന്ന് രണ്ടുതവണ പുറത്താക്കി. ഇംഗ്ലണ്ടിനെതിരെ സ്വന്തം മൈതാനത്ത് നടന്ന അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള പാകിസ്താൻ ടീമിൽ നിന്നും അടുത്തിടെ നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു.

പിഎസ്എല്ലിൽ കറാച്ചി കിങ്‌സ് താരമായിരുന്ന ബാബറിനെ മൂന്നാം നമ്പറിൽ കളിയ്‌ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രാഞ്ചൈസിയും കൈവിട്ടു. തുടരെ തിരിച്ചടികൾ നേരിട്ടിട്ടും വിട്ടുവീഴ്ചകൾക്ക് തയാറാകാത്ത ബാബറിന് ഉപദേശവുമായെത്തിയിരിക്കുകയാണ് മുൻ പാക് തരാം സഹീർ അബ്ബാസ്. ഫോമിലേക്ക് തിരിച്ചെത്തണമെങ്കിൽ ബാബർ അഹങ്കാരം മാറ്റിവച്ച് മുതിർന്ന താരങ്ങളിൽ നിന്നും നിർദേശങ്ങൾ തേടണമെന്ന് സഹീർ അബ്ബാസ് പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ താൻ ഇത്തരത്തിൽ സഹായിച്ചിട്ടുള്ള ഒരു സാഹചര്യവും സഹീർ വെളിപ്പെടുത്തി.

“ഒന്നുകിൽ ബാബറിന് ഒരു ഈഗോ പ്രശ്‌നമുണ്ടായിരിക്കാം അല്ലെങ്കിൽ നിലവിലെ സാഹചര്യം മറികടക്കാൻ മുതിർന്നവരിൽ നിന്ന് ഉപദേശം തേടാൻ അയാൾക്ക് നാണക്കേടായിരിക്കും” സഹീർ ക്രിക്കറ്റ് പാകിസ്താന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു വശത്ത് ബാബർ മോശം ഫോമിൽ തുടരുമ്പോൾ മറുവശത്ത് പാകിസ്താനും തുടർ തോൽവികളിൽ നിന്ന് കരകയറാനായിട്ടില്ല. 2023 ലെ ഐസിസി ഏകദിന ലോകകപ്പ്, 2024 ലെ ടി20 ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. അടുത്തിടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 4-1ന് തോറ്റ ടീം, ഏകദിന പരമ്പരയിലും 3-0 ന്റെ തോൽവി ഏറ്റുവാങ്ങി.

Tags: Pakistanbabar azamPakistan batterEgopoor formZaheer Abbas
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies