സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2025, 11:23 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: AICC അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയായ സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധുക്കളെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്ത് പാലാട്ട് റോഡിലെ തറവാട് വീട്ടിലും ആണ് സുരേഷ് ഗോപി സന്ദർശനം നടത്തിയത്. 24-ന് ചേറ്റൂരിന്റെ ചരമവാര്‍ഷികം സമുചിതമായി ആചരിക്കാനുളള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദർശനം.

AICC അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയും സ്വാതന്ത്ര്യ സമര സേനാനിയുമായ, മുഴുവൻ മലയാളികൾക്കും അഭിമാനമായ സർ ചേറ്റൂർ ശങ്കരൻ നായരെ കലാകാലങ്ങളിലുള്ള സർക്കാരുകളും കോൺഗ്രെസ്സുകാരും വിസ്മരിച്ചിരിക്കുകയായിരുന്നു.

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ ചേറ്റൂര്‍ ശങ്കരന്‍നായരെ പ്രധാനമന്ത്രി അനുസ്മരിച്ചത് ഭാരതമാകെ ശ്രദ്ധിച്ചിരുന്നു. ഹരിയാണയില്‍ തെര്‍മല്‍ പവര്‍പ്ലാന്റിന് തറക്കല്ലിടുന്ന ചടങ്ങില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂര്‍ ശങ്കരന്‍നായരെ അനുസ്മരിച്ച് സംസാരിച്ചത്. മലയാളിയായ ശങ്കരന്‍നായരുടെ സംഭാവനകളെക്കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പാലക്കാട്ടെത്തിയ സുരേഷ്‌ഗോപി ആദ്യം സർ ചേറ്റൂർ ശങ്കരൻ നായരുടെ ബന്ധു, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചന്ദ്രനഗറിലെ വസതിയിലെത്തി. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ശങ്കു ടി.ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവിട്ടശേഷം വൈകീട്ടാണ് ഒറ്റപ്പാലത്തെ പാലാട്ട് വീട്ടില്‍ എത്തിയത്.

2021 ഗാന്ധി ജയന്തി ദിനത്തിൽ മങ്കരയിലെ ചേറ്റൂർ സ്മൃതി മണ്ഡപത്തിൽ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡണ്ടായ സർ ചേറ്റൂർ ശങ്കരൻ നായരുടെ സ്മരണ നിലനിര്‍ത്തുന്ന യാതൊന്നും ഇതുവരെ ആരും നിര്‍മിച്ചിട്ടില്ല. ചേറ്റൂരിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം കേസരി-2 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

അദ്ദേഹത്തിന്റെ സ്മൃതിദിനമായ ഏപ്രിൽ 24ന് സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് ബിജെപി ആദരമര്‍പ്പിക്കും എന്ന് പാലക്കാട് ഈസ്റ്റ് ജില്ലാധ്യക്ഷൻ പ്രശാന്ത് ശിവൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Tags: KESARIFEATURED2Sir Chettur Sankaran Nair
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies