പി.കെ. ശ്രീമതിയ്ക്ക് പിണറായിയുടെ ചെക്ക്; എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് തിട്ടൂരം; പ്രായത്തിലിളവ് നല്‍കിയത് സംസ്ഥാനത്ത് ബാധകമല്ലെനുത്തരവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.കെ. ശ്രീമതിയ്‌ക്ക് പിണറായിയുടെ ചെക്ക്; എകെജി ഭവനില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് തിട്ടൂരം; പ്രായത്തിലിളവ് നല്‍കിയത് സംസ്ഥാനത്ത് ബാധകമല്ലെനുത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 09:40 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായ പി.കെ. ശ്രീമതിയ്‌ക്ക് ചെക്ക് വെച്ച് പിണറായി വിജയൻ.

പാർട്ടി കോൺഗ്രസിൽ പ്രായ പരിധിയിൽ ഇളവ് നല്‍കിയെങ്കിലും പി.കെ. ശ്രീമതിക്ക് എകെജി സെന്ററില്‍ സ്ഥാനമില്ല. ഇക്കഴിഞ്ഞ 19ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ പി.കെ. ശ്രീമിതി എത്തിയെങ്കിലും “പിണറായി വിജയന്‍” അനുവദിച്ചില്ല. പ്രായത്തില്‍ ഇളവ് നല്‍കിയത് സംസ്ഥാനത്തിന് ബാധകമല്ലെന്നും അതിനാല്‍ എകെജി ഭവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് പിണറായി പി കെ ശ്രീമതിയോട് പറഞ്ഞു.

സിപിഎമ്മിന്റെ സംഘടനാ രീതി അനുസരിച്ച് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ്. എന്നാൽ ബേബി ഈ വിഷയത്തിൽ ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ അഭിപ്രായം പറയേണ്ടത് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാണെന്ന് ആദ്യം പറഞ്ഞ എം.വി. ഗോവിന്ദന്‍ ഈ വാർത്ത വിവാദമായതോടെ മലക്കംമറിഞ്ഞു. പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമെന്നാണ് ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേന്ദ്രകമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നു പറഞ്ഞ ഗോവിന്ദൻ തത്വത്തിൽ പിണറായി വിജയന്റെ നിലപാടിന് റാൻ മൂളുകയാണ് ചെയ്തത്. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. അതിനാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എന്നും ഗോവിന്ദൻ പറഞ്ഞു.

എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും കേരളത്തില്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പി.കെ. ശ്രീമതി അവകാശപ്പെടുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റാണ് പി.കെ. ശ്രീമതി. അതിനാല്‍ പ്രത്യേക ക്ഷണിതാവാക്കി പങ്കെടുപ്പിക്കാം. അതിനും പിണറായി വിജയന്‍ അനുമതി നല്‍കിയില്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

ശ്രീമതിക്ക് കേരളത്തിൽ സംഘടനാ ചുമതലകൾ ഇല്ല, ചുമതല ഡൽഹിയിൽ മാത്രമാണുള്ളത് . അതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ശ്രീമതി സ്ഥിരം പങ്കെടുക്കേണ്ടെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കാം. അവർക്കെല്ലാം കേരളത്തിൽ ചുമതലകൾ ഉണ്ട്.

Tags: CHIEF MINISTER PINARAYI VIJAYANP K Sreemathy
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies