റിലയന്‍സ് നയിച്ചു; എഫ്‌ഐഐകള്‍ പോസിറ്റീവ്, അനിശ്ചിതാവസ്ഥയിലും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

റിലയന്‍സ് നയിച്ചു; എഫ്‌ഐഐകള്‍ പോസിറ്റീവ്, അനിശ്ചിതാവസ്ഥയിലും മുന്നേറി ഇന്ത്യന്‍ ഓഹരി വിപണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, മറ്റ് നിരവധി ബ്ലൂ-ചിപ്പുകള്‍ തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളിലെ ശക്തമായ നേട്ടങ്ങളാണ് റാലിക്ക് കരുത്ത് പകര്‍ന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 05:02 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച താഴേക്കടിച്ച ഓഹരി വിപണിയില്‍ തിങ്കളാഴ്ച കുതിപ്പ്. നിഫ്റ്റി 289.15 പോയന്റ് ഉയര്‍ന്ന് 24,328.50 ത്തിലെത്തി. സെന്‍സെക്‌സ് 1027.19 പോയിന്റ് ഉയര്‍ന്ന് 80,23920.72 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 1.2 ശതമാനവും സെന്‍സെക്‌സ് 1.3 ശതമാനവും മുന്നേറി.

എല്ലാ വിശാലമായ വിപണി സൂചികകളും പോസിറ്റീവ് ആയിരുന്നു. ഇത് വരാനിരിക്കുന്ന ശക്തമായ സെഷനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, മറ്റ് നിരവധി ബ്ലൂ-ചിപ്പുകള്‍ തുടങ്ങിയ ഹെവിവെയ്റ്റ് ഓഹരികളിലെ ശക്തമായ നേട്ടങ്ങളാണ് ദലാല്‍ സ്ട്രീറ്റിലെ ഇന്നത്തെ റാലിക്ക് കരുത്ത് പകര്‍ന്നത്. പ്രധാന ബാങ്കിംഗ്, ധനകാര്യ സേവന കമ്പനികളുടെ ഓഹരികളും കുത്തനെ ഉയര്‍ന്നു.

റിലയന്‍സ് നയിച്ചു

മികച്ച നാലാം പാദ ഫലങ്ങള്‍ പുറത്തുവിട്ട റിലയന്‍സാണ് വിപണിയിലെ കുതിപ്പിനെ മുന്നില്‍ നിന്നു നയിച്ചത്. ബ്രോക്കറേജുകള്‍ കമ്പനിയുടെ മികച്ച ഫലത്തെ സ്വാഗതം ചെയ്തതിനെത്തുടര്‍ന്ന് റിലയന്‍സ് ഓഹരികള്‍ 5 ശതമാനത്തിലധികം ഉയര്‍ന്നു. അതേസമയം ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്ബിഐ തുടങ്ങിയ പ്രധാന ബാങ്കിംഗ് ഓഹരികള്‍ ഏകദേശം 2% വീതം ഉയര്‍ന്നു.

എഫ്ഐഐകള്‍ പോസിറ്റീവ്

ആഗോള അനിശ്ചിതത്വം വര്‍ദ്ധിച്ചുവരുന്നതിനിടയിലും ഇന്ത്യന്‍ വിപണികളുടെ പ്രതിരോധശേഷി ശ്രദ്ധേയമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.

‘ഇന്ത്യ-പാക് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട വര്‍ദ്ധിച്ച അനിശ്ചിതത്വം വിപണികളെ ബാധിക്കും. എന്നിരുന്നാലും, ആശങ്കകളുടെ നിരവധി മതിലുകള്‍ മറികടക്കാന്‍ വിപണികള്‍ക്ക് അസാമാന്യമായ കഴിവുണ്ടെന്ന് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു.

നിലവിലെ റാലിക്ക് പിന്നിലെ ഒരു പ്രധാന പോസിറ്റീവ് ശക്തി വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ) ശക്തമായ തിരിച്ചുവരവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ 32,465 കോടി രൂപ എഫ്്‌ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: NIFTYRelianceSENSEX
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies