മലയാളി ദമ്പതികളെ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ സ്വദേശി സൂരജ്, പ്രതിരോധ മന്ത്രാലയത്തിലും നഴ്സായ എറണാകുളം സ്വദേശി ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മക്കൾ നാട്ടിലാണ്. കഴിഞ്ഞ ദിവസമാണ് മക്കളെ നാട്ടിലാക്കിയ ശേഷം ഇവർ കുവൈത്തിലെത്തിയത്.
അബ്ബാസിയായിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഓസ്ട്രേലിയയിലേക്ക് കുടിയേറാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ രാവിലെ ഇവർ ഫ്ളാറ്റിൽ എത്തിയിരിക്കുകയായിരുന്നു. രാവിലെ ഇവർ തമ്മിൽ വഴക്കിടുന്നതും വാഗ്വാദമുണ്ടാകുന്നതും കേട്ടിരുന്നതായി ഫ്ളാറ്റിലെ അയൽക്കാർ കേട്ടരിന്നു.
ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ എത്തി നോക്കുമ്പോഴാണ് ഇവർ ചോരയിൽ കുളിച്ച് മരിച്ചു കിടന്നത് കണ്ടത്. ഇവരുടെ കൈകളിൽ കത്തിയുണ്ടായിരുന്നതായി വിവരമുണ്ട്. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചു. ഇരുവരും പരസ്പരം കുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.