ഇടിവെട്ട് മഴ “തുടരും”; 6 ജില്ലകളിൽ റെഡ് അലർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്; തിരുവനന്തപുരത്ത് അതിതീവ്ര മഴ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയിൽ ഉൾപ്പടെ 6 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, ജില്ലകൾക്കാണ് മുന്നറിയിപ്പ്. തിരുവനന്തപുരത്തിന്റെ ന​ഗരപ്രദേശങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്.

പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. രാത്രി എട്ട് മണി വരെ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

Share