ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്താനിൽ നിന്ന് രക്ഷപ്പെട്ട് ഇംഗ്ലണ്ടിൽ അഭയം തേടുമെന്ന് പാകിസ്താൻ എംപിയുടെ തുറന്നുപറച്ചിൽ. ദേശീയ അസംബ്ലിയിലെ അംഗമായ ഷേർ അഫ്സൽ ഖാൻ മർവാത് ആണ് പേടി തുറന്നുപറഞ്ഞത്. ഇന്ത്യയുമായി യുദ്ധമുണ്ടായാൽ തോക്കുമായി അതിർത്തിയിലേക്ക് പോകുമോ എന്ന ചോദ്യത്തിനായിരുന്നു പാക് എംപിയുടെ മറുപടി. ഇന്ത്യയുമായി യുദ്ധമുണ്ടായാൽ ഞാൻ പാകിസ്താനിലേക്ക് പോകും.— മർവാത് പറഞ്ഞു. പിരിമുറുക്കം കുറയ്‌ക്കാൻ, നരേന്ദ്ര മോദി സംയമനം പാലിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും എംപി മറുപടി പറഞ്ഞു.
മോദി എന്റെ അമ്മായിയുടെ മകൻ വല്ലതുമാണോ, ഞാൻ പറഞ്ഞതുകൊണ്ട് സംയമനം പാലിക്കാൻ! എന്നായിരുന്നു ഇയാളുടെ അടുത്ത പ്രതികരണം. എംപിയുടെ മറുപടികൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറി. പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കൾ പോലും അവരുടെ സൈന്യത്തെ വിശ്വസിക്കുന്നില്ലെന്ന് കമൻ്റുകൾ നിറഞ്ഞു.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടിയിലെ അംഗമായിരുന്നു മർവാത് പാർട്ടിയെയും നേതൃത്വത്തെയും ആവർത്തിച്ച് വിമർശിച്ചതിനെത്തുടർന്ന് ഇമ്രാൻ ഖാൻ അദ്ദേഹത്തെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
Journalist : Agar india ne attack kar diya to?
Shet Afzal Khan Marwat : To hum London bhag jayengeAfzal Khan is a senior terrorist in Pakistan.
Even they don’t trust their army. 😂 pic.twitter.com/LBmFQ1ysSr
— rae (@ChillamChilli) May 3, 2025