തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷാസമർപ്പണം 14 -ന് തുടങ്ങും. അവസാനതീയതി മേയ് 20. മൂന്നു മുഖ്യഘട്ട അലോട്മെന്റുകൾക്കുശേഷം ജൂൺ 18-ന് ക്ലാസുകൾ തുടങ്ങും. സപ്ലിമെന്ററി അലോട്മെന്റുകളും പൂർത്തിയാക്കി ജൂലായ് 23-ന് പ്രവേശനനടപടികൾ അവസാനിപ്പിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം മെയ് 20 ആണ് .
അപേക്ഷകർക്ക് സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്മെന്റ് – മെയ് 24
ഫസ്റ്റ് അലോട്ട്മെന്റ് – ജൂൺ 2
സെക്കൻഡ് അലോട്ട്മെന്റ് – ജൂൺ 10
സെക്കൻഡ് അലോട്ട്മെന്റ് – ജൂൺ 16
2025 ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും
മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
രണ്ടാം വർഷ ഹയർസെക്കൻഡറി/വിഎച്ച്എസ്സി പരീക്ഷ ഫലം മെയ് 21ന് പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. പരീക്ഷാഫലം കാത്തിരിക്കുന്നത് 4,44,707 വിദ്യാർഥികളാണ്.
ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയം പുരോഗമിക്കുന്നു. പരീക്ഷാ ഫലം ജൂണിൽ പ്രസിദ്ധീകരിക്കും. 4,13,589 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷ ഫലം കാത്തിരിക്കുന്നത്
ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.
(Representational Image: Wikimedia Commons).















