അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 05:30 pm IST
Facebook
Twitter
WhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പരാമർശിച്ച പേരുകളിൽ ഒന്നാണ് സാജിദ് മിർ. പഹൽ​ഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ലഷ്കർ ഭീകരർ സാജിദ് മിറിനെ കുറിച്ച് വിവരിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ പാകിസ്താനെ പൊളിച്ചടുക്കാൻ പറ്റിയ പേരാണ് സാജിദ് മിർ. അതുകൊണ്ടാണ് ലോകം ശ്രദ്ധിക്കുന്ന  പ്രസ് മീറ്റിൽ വിക്രം മിസ്രി ഈ പേര് പരാമർശിച്ചത്.  ഈ ഭീകരന് വേണ്ടി ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥയറിയാം…

ആരാണ് സാജിദ് മിർ

ഭീകരതയോടുള്ള പാകിസ്താന്റെ സമീപനം തെളിയിക്കാൻ ഇതിലും നല്ലൊരു പേരില്ല, ഒപ്പം സംഭവവും. ‘മൊസ്റ്റ് വാണ്ടഡ് ടെററിസ്റ്റു’കളിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് സാജിദ് മിർ. 2008 ലെ ആക്രമണത്തിന് ശേഷം ഇയാൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി രൂപമാറ്റം വരുത്തിയതായി എഫ്ബിഐ കണ്ടെത്തിയിരുന്നു.

ലഷ്കർ ഇ തൊയ്ബയുടെ വിദേശ റിക്രൂട്ടറായിരുന്ന ഇയാൾ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ വലംകൈയായിരുന്നു. മിറും കൂട്ടാളികളായ അബു ഖഹാഫയും മഷർ ഇഖ്ബാലും അജ്മൽ കസബ് അടക്കമുള്ളവരെ തൽസമയം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. മുസ്ലീമായ ‘ദാവൂദ് ഗിലാനി  ഡേവിഡ് കോൾമാൻ ഹെഡ്‌ലി’  എന്നക്രിസ്ത്യൻ നാമം സ്വീകരിച്ചതും ഇയാളുടെ നിർദ്ദേശ പ്രകാരമായിരുന്നു.

മുംബൈ ഭീകരാക്രണത്തിന് പിന്നാലെ ഇയാൾ പാകിസ്താന്റെ കണ്ണിലുണ്ണിയായി. കൂടെ സംരക്ഷണം ഒരുക്കാൻ ഐഎസും സൈന്യവും. മുംബൈ ഭീകരാക്രണത്തിലെ പാക് ബന്ധം ഇന്ത്യ തെളിവ് സഹിതം പുറത്തുവിട്ടതോടെ സാജിദ് മിർ  മരിച്ചെന്നാണ് പാക് ഭരണകൂടം നൽകിയ മറുപടി.  ഇതിന് തെളിവ് ചോദിച്ചെങ്കിലും  നൽകാൻ പാകിസ്താൻ വിസമ്മതിച്ചു. ഇന്റർപോൾ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും മരിച്ചെന്ന് പേരിലാണ് പാകിസ്താൻ റിപ്പോർട്ട് നൽകിയത്. എന്നാൽ പാകിസ്താനെ ലോകരാഷ്‌ട്രങ്ങൾ വിശ്വസിച്ചില്ല.

ഒടുവിൽ ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പാകിസ്താൻ മലക്കം മറിഞ്ഞു. ‘മരിച്ച’ സാജിദ് മിറിനെ 2022 ഏപ്രിലിൽ  ഇതേ പാകിസ്താൻ അറസ്റ്റ് ചെ‌യ്തു . 2022 മെയ് മാസത്തിൽ പാക് തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവിന് വിധിച്ചു. അന്താരാഷ്‌ട്ര നടപടി ഭയന്നാണ് പാകിസ്താൻ അന്ന് മിറിനെ അറസ്റ്റ് ചെയ്തത്. അതിനാൽ ഇയാൾ ഇപ്പോൾ ജയിലിൽ ആണോ  അതോ ഐഎസിന്റെ സംരക്ഷണയിലാണോ എന്ന് വ്യക്തമല്ല.

 

 

Tags: Operation SindoorSAJID MIRPahalgam terror attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies