26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയപ്പോൾ ആക്രമണത്തിന്റേതെന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് പാക് മാധ്യമപ്രവർത്തകൻ. ഗാസയിൽ ബോംബാക്രമണത്തിൽ പഴയ വീഡിയോയാണ് ഇന്ത്യയുടെ വ്യോമാക്രമണമെന്ന പേരിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതോടെ മാധ്യമപ്രവർത്തകനെതിരെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു.
“ബഹവൽപൂരിലെ ഇന്ത്യൻ ആക്രമണം,” “രാത്രിയിൽ നടന്ന ബോംബാക്രമണങ്ങൾ വീഡിയോയിൽ കാണാം” എന്ന അടിക്കുറിപ്പോടെയാണ് പ്രശസ്ത പാകിസ്താൻ ചാനലിലെ ജേർണലിസ്റ്റ് സബീർ ഷാക്കിർ വീഡിയോ പങ്കുവച്ചത്.ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ഈ വീഡിയോ പാകിസ്താനിൽ നിന്നുള്ളതല്ലെന്നും പുലർച്ചെ നടന്ന അക്രമണത്തിന്റേത് അല്ലെന്നും കണ്ടെത്തി.
2023-ല്‍ കാബൂൾ ന്യൂസ് പങ്കുവച്ച ഗാസയിലെ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതോടെ പലരും പാക് ജേർണലിസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. ചിലർ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഉറവിടങ്ങൾ പരിശോധിക്കാൻ നിർദ്ദേശിച്ചു. മറ്റുചിലർ സത്യം പറഞ്ഞു ശീലമില്ലല്ലോ എന്ന പരിഹാസവുമായെത്തി. ചില ഉപയോക്താക്കൾ വീഡിയോ വ്യാജമാണെന്ന് തെളിയിക്കുന്ന ലിങ്കുകളും പങ്കുവച്ചു.
بھارتی حملہ بہالپور میں pic.twitter.com/tODgn5IYPv
— Sabir Shakir (@ARYSabirShakir) May 6, 2025















