ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രചരിപ്പിച്ചത് ഗാസയിലെ പഴയ വീഡിയോ; പാകിസ്താൻ ജേർണലിസ്റ്റ് എയറിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രചരിപ്പിച്ചത് ഗാസയിലെ പഴയ വീഡിയോ; പാകിസ്താൻ ജേർണലിസ്റ്റ് എയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 06:14 pm IST
FacebookTwitterWhatsAppTelegram

26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയപ്പോൾ ആക്രമണത്തിന്റേതെന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് പാക് മാധ്യമപ്രവർത്തകൻ. ഗാസയിൽ ബോംബാക്രമണത്തിൽ പഴയ വീഡിയോയാണ് ഇന്ത്യയുടെ വ്യോമാക്രമണമെന്ന പേരിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞതോടെ മാധ്യമപ്രവർത്തകനെതിരെ ട്രോളുകളും വിമർശനങ്ങളും നിറഞ്ഞു.

“ബഹവൽപൂരിലെ ഇന്ത്യൻ ആക്രമണം,” “രാത്രിയിൽ നടന്ന ബോംബാക്രമണങ്ങൾ വീഡിയോയിൽ കാണാം” എന്ന അടിക്കുറിപ്പോടെയാണ്‌ പ്രശസ്ത പാകിസ്താൻ ചാനലിലെ ജേർണലിസ്റ്റ് സബീർ ഷാക്കിർ വീഡിയോ പങ്കുവച്ചത്.ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ഈ വീഡിയോ പാകിസ്താനിൽ നിന്നുള്ളതല്ലെന്നും പുലർച്ചെ നടന്ന അക്രമണത്തിന്റേത് അല്ലെന്നും കണ്ടെത്തി.

2023-ല്‍ കാബൂൾ ന്യൂസ് പങ്കുവച്ച ഗാസയിലെ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതോടെ പലരും പാക് ജേർണലിസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. ചിലർ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഉറവിടങ്ങൾ പരിശോധിക്കാൻ നിർദ്ദേശിച്ചു. മറ്റുചിലർ സത്യം പറഞ്ഞു ശീലമില്ലല്ലോ എന്ന പരിഹാസവുമായെത്തി. ചില ഉപയോക്താക്കൾ വീഡിയോ വ്യാജമാണെന്ന് തെളിയിക്കുന്ന ലിങ്കുകളും പങ്കുവച്ചു.

بھارتی حملہ بہالپور میں pic.twitter.com/tODgn5IYPv

— Sabir Shakir (@ARYSabirShakir) May 6, 2025

Tags: gazaPak JournalistOperation Sindoorfake vedio
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies