അവനും ചാരം!! മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു; ജെയ്ഷെയ്ക്ക് കനത്ത പ്രഹരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവനും ചാരം!! മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു; ജെയ്ഷെയ്‌ക്ക് കനത്ത പ്രഹരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 02:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാക് ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിന്റെ ഓപ്പറേഷണൽ ഹെഡാണ് അബ്ദുൾ റൗഫ് അസർ. ‘കണ്ഡഹാർ ഐസി-814 വിമാന റാഞ്ചലിന്റെ സൂത്രധാരനും അന്താരാഷ്‌ട്ര ജിഹാദി ​ഗ്രൂപ്പിന്റെ പ്രധാനിയുമായ അബ്ദുൾ റൗഫ് അസ്ഹറും ഇന്ത്യ ഇല്ലാതാക്കി’, പ്രതിരോധ  ഉദ്യോഗസ്ഥർ വ്യക്തമാക്കി.  മുരദ്കെയിലെ ആക്രമണത്തിൽ അബ്ദുൾ റൗഫ് അസറിന് ഗുരുതരമായി പരിക്കേറ്റെന്നും ആശുപത്രിയിൽ വച്ച് മരിച്ചു എന്നുമാണ് വിവരം.

ജെയ്ഷെ ആസ്ഥാനമായ ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അള്ളാഹിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മസൂദിന്റെ 10 കുടുംബാം​ഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. സഹോദരിയും ഭർത്താവും കൊല്ലപ്പെട്ടന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. ഇതിന് പിന്നാലെയാണ് സഹോദരനും ചാരമായി എന്ന് ഇന്ത്യ സ്ഥിരീകരിച്ചത്.

ഇന്ത്യ തേടിയ കൊടും ഭീകരനായ അബ്ദുൾ റൗഫ് അസർ  2007 ലാണ് ജെയ്ഷ്-ഇ-മുഹമ്മദിന്റെ കമാൻഡറായി ചുമതലയേറ്റത്. പാക് അധിനിവേശ കശ്മീരിൽ ഭീകര ക്യാമ്പുകളുടെ ചുമതലയായിരുന്നു അസറിന് അന്ന് മസൂദ് നൽകിയത്. പാർലമെന്റ് ഭീകരാക്രമണം മുതൽ പുൽവാമ വരെയുള്ള വിവിധ ആക്രമണങ്ങളിൽ അബ്ദുൾ റൗഫ്  അസറിന് പങ്കുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയിരുന്നു. മസൂദ് അസറിന്റെ അഭാവത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ നിയന്ത്രണം  അസറിനാണെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ നി​ഗമനം. 2010ൽ യുഎസ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

1999-ലാണ് ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചിയത്.  മുഖ്യസൂത്രധാരൻ റൗഫ് അസറിന് അന്ന് പ്രായം വെറും 24 വയസ്സായിരുന്നു. അന്ന് നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ മസൂദ് അസറിനെ ഇന്ത്യയ്‌ക്ക് മോചിപ്പിക്കേണ്ടി വന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയുടെ എക്കാലത്തെയും വലിയ തലവേദനനായായി മസൂദ് മാറി.

പാക് അതിർത്തിയിൽ നിന്നും 100 കിലോമീറ്റർ അകലയൊണ് ജെയ്ഷെ ആസ്ഥാനമായ സുബ്ഹാൻ അള്ളാഹ് ക്യാമ്പ്  സ്ഥിതി ചെയ്യുന്നത്. പാക് സൈന്യത്തിന്റെ സംരക്ഷണയിലാണ് സ്ഥലം എന്നാണ് വിവരം. സാറ്റലെറ്റ് ചിത്രങ്ങളിൽ  ക്യാമ്പ് ഇപ്പോൾ വെറും അവശിഷ്ട കുമ്പാരമാണ്. ഇവിടത്തെ മസ്ജിദ് ഏതാണ്ട് പൂർണ്ണമായും തകർന്നതായും കാണാം.

Tags: Abdul Rauf azarjaish e muhammedMasood AzharOperation Sindoor
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies