വിപണിയില്‍ ലാഭമെടുപ്പ്, 1.5% ഇടിഞ്ഞ് നിഫ്റ്റിയും സെന്‍സെക്‌സും, ആശങ്കപ്പെടാതെ നിക്ഷേപം തുടരാന്‍ വിദഗ്ദരുടെ നിര്‍ദേശം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വിപണിയില്‍ ലാഭമെടുപ്പ്, 1.5% ഇടിഞ്ഞ് നിഫ്റ്റിയും സെന്‍സെക്‌സും, ആശങ്കപ്പെടാതെ നിക്ഷേപം തുടരാന്‍ വിദഗ്ദരുടെ നിര്‍ദേശം

മെയ് 9 വരെ എഫ്‌ഐഐകള്‍ ഏകദേശം 7,800 കോടി രൂപ നിക്ഷേപിച്ചു, അതേസമയം ഡിഐഐകള്‍ ഏകദേശം 13,700 കോടി രൂപ കൂട്ടിച്ചേര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2025, 08:38 pm IST
file photo

file photo

Facebook
Twitter
WhatsAppTelegram

മുംബൈ: നിക്ഷേപകര്‍ ലാഭമെടുക്കലില്‍ മുഴുകിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച പിന്നോട്ടടിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും 1.5% ത്തിലധികം ഇടിഞ്ഞു. ഐടി ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്.

ബിഎസ്ഇ സെന്‍സെക്‌സ് 1,281.68 പോയിന്റ് ഇടിഞ്ഞ് 81,148.22 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എന്‍എസ്ഇ നിഫ്റ്റി50 346.35 പോയിന്റ് ഇടിഞ്ഞ് 24,578.35 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ വിപണി ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെന്ന് ആഷിക ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റിയിലെ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്‌സ് അനലിസ്റ്റ് സുന്ദര്‍ കെവാട്ട് പറഞ്ഞു. ഇത് ജാഗ്രതയോടെയുള്ള ട്രേഡിംഗിന് കാരണമായി.

സെന്‍സെക്‌സില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് 0.84% ഉയര്‍ന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കി. അദാനി പോര്‍ട്ട്‌സ് 0.48% നേട്ടമുണ്ടാക്കി. ബജാജ് ഫിനാന്‍സ് 0.29% ഉയര്‍ന്നപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് 0.04% പരിമിത നേട്ടമുണ്ടായി.

ഇന്‍ഫോസിസ് 3.54% ഇടിഞ്ഞു. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ 3.40%, എറ്റേണല്‍ 3.38%, എച്ച്സിഎല്‍ടെക് 2.94%, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2.88% എന്നിങ്ങനെ വില ഇടിഞ്ഞു.

‘ലാഭമെടുക്കല്‍ പ്രവണതയും നിക്ഷേപകരുടെ ജാഗ്രതയും, സമ്മിശ്രമായ കോര്‍പ്പറേറ്റ് വരുമാന ഫലങ്ങളെയും ആഗോള സൂചനകളെയും കുറിച്ചുള്ള ആശങ്കകളുമാണ് പ്രധാനമായും തിരിച്ചടിക്ക് കാരണമായത്,’ ബൊനാന്‍സയിലെ ഗവേഷണ വിശകലന വിദഗ്‌ദ്ധന്‍ വൈഭവ് വിദ്വാനി പറഞ്ഞു.

നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം 0.19%, 0.81% എന്നിങ്ങനെ നേട്ടമുണ്ടാക്കിയപ്പോള്‍ വിപണിയിലെ ആശങ്കയുടെ സൂചികയായ ഇന്ത്യ വിക്‌സ് 1.04% ഇടിഞ്ഞു.

മേഖലാ സൂചികകളില്‍, നിഫ്റ്റി മീഡിയ 1.66% വര്‍ധനവോടെ മുന്നിലായിരുന്നു. നിഫ്റ്റി പിഎസ്യു ബാങ്ക് 1.56% വര്‍ധിച്ചു. നിഫ്റ്റി ഫാര്‍മ 1.22% നേട്ടത്തോടെയും നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ സൂചിക 0.97% നേട്ടത്തോടെയും ക്ലോസ് ചെയ്തു.

നിഫ്റ്റി ഐടി 2.42% ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി 1.34%, നിഫ്റ്റി ഓട്ടോ 1.00% എന്നിങ്ങനെ നഷ്ടം നേരിട്ടു. തുടര്‍ന്ന് നിഫ്റ്റി ഓയില്‍ & ഗ്യാസ് 0.91% ഇടിഞ്ഞു. നിഫ്റ്റി പ്രൈവറ്റ് ബാങ്കും നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസും യഥാക്രമം 0.99% ഉം 0.88% ഉം ഇടിഞ്ഞു. നിഫ്റ്റി മെറ്റല്‍ 0.89% ഉം നിഫ്റ്റി റിയല്‍റ്റി 0.72% ഉം ഇടിഞ്ഞു.

വിപണി ബുള്ളിഷ്; നിക്ഷേപം തുടരാം: വിദഗ്ധര്‍

മികച്ച ബുള്ളിഷ് സ്ഥിതിയിലാണ് ഇന്ത്യന്‍ വിപണി ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. വിദേശ, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ ഈ മാസം ശക്തമായ വാങ്ങല്‍ നടത്തിയെന്ന് ട്രേഡ്ജിനിയുടെ സിഒഒ ത്രിവേശ് പറഞ്ഞു. ”മെയ് 9 വരെ എഫ്‌ഐഐകള്‍ ഏകദേശം 7,800 കോടി രൂപ നിക്ഷേപിച്ചു, അതേസമയം ഡിഐഐകള്‍ ഏകദേശം 13,700 കോടി രൂപ കൂട്ടിച്ചേര്‍ത്തു,” അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല നിക്ഷേപകര്‍ നിക്ഷേപം തുടരണമെന്ന് അദ്ദേഹം ഉപദേശിച്ചു.

പരിഭ്രാന്തരാകാന്‍ ഒരു കാരണവുമില്ലെന്ന് മാക്‌സിയം വെല്‍ത്തിലെ സ്ട്രാറ്റജി ഡയറക്ടര്‍ മനോജ് ത്രിവേദി പറഞ്ഞു. ‘ബാങ്കുകള്‍, ധനകാര്യ സേവനങ്ങള്‍, പ്രതിരോധം, എഞ്ചിനീയറിംഗ്, ഇന്‍ഫ്ര, ഐടി മേഖലയിലെ തിരഞ്ഞെടുത്ത കമ്പനികള്‍ എന്നിവ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അസ്ഥിരതകള്‍ കണക്കിലെടുക്കാതെ നിക്ഷേപകര്‍ നിക്ഷേപം തുടരാന്‍ നിര്‍ദ്ദേശിക്കുന്നു.’ അദ്ദേഹം പറഞ്ഞു.

Tags: SENSEXNIFTYstock exchangepharma
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies