ജമ്മുകശ്മീരിൽ സുരക്ഷ സേനയുടെ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരൻ നസീർ വാനിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചെന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. AK-47 തോക്കുമായാണ് ഇയാൾ പെറ്റമ്മയോട് സംസാരിക്കുന്നത്.
ഇവർ മകനോട് സൈന്യത്തിന് മുന്നിൽ കീഴടങ്ങണമെന്ന് പാെട്ടിക്കരഞ്ഞു കൊണ്ട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സൈന്യം മുന്നോട്ട് വരട്ടെ, ഞാൻ നോക്കാം എന്നായിരുന്നു ഇയാളുടെ മറുപടി. ജമ്മുകശ്മീരിലെ അവന്തിപോരയിൽ ഇന്ന് രാവിലെയാണ് മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമിർ നസീർ വാനി, യവർ അഹമ്മദ് ഭട്ട് എന്നീ മൂന്ന് ഭീകരരെയാണ് വധിച്ചത്.
മൂവരും പുൽവാമ പ്രദേശവാസികളാണെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കുന്നു. ഇവരിൽ ഒരാളെ സൈന്യം ട്രാക്ക് ചെയ്യുന്നതിന്റെ ഡ്രോൺ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മറ്റൊരു ഭീകരന്റെ വീഡിയോ കോളും പുറത്തുവരുന്നത്.
जम्मू-कश्मीर: त्राल एनकाउंटर से जुड़ी बहुत बड़ी खबर
एनकाउंटर से पहले आतंकी का वीडियो आया सामने
अपनी मां से वीडियो कॉल पर बात करता दिखा आतंकी
मां आतंकी से कर रही सरेंडर करने की अपील#TralEncounter #AamirNazirWani #ATReel pic.twitter.com/SrUvN5CM76— Journalist Deepika singh (@Deepikasingh043) May 15, 2025