ദേശീയ സുരക്ഷ പരമപ്രധാനം! ടർക്കിഷ് കമ്പനി സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ സുരക്ഷ പരമപ്രധാനം! ടർക്കിഷ് കമ്പനി സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2025, 07:01 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ ​കാർ​ഗോയും ​ഗ്രൗണ്ട് ഹാൻഡ്ലിം​ഗും കൈകാര്യം ചെയ്യുന്ന ടർക്കിഷ് കമ്പനിയായ സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി റദ്ദാക്കി കേന്ദ്രം. ദേശീയ സുരക്ഷാ കണക്കിലെടുത്താണ് നടപടി. സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉടനടി പ്രാബല്യത്തിൽ റദ്ദാക്കിയാതായി മെയ് 15 ലെ ഉത്തരവിൽ പറയുന്നു.

അതേസമയം, സെലെബി നിലവിൽ സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾ ഇതര ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുമായി ഏകോപിപ്പിച്ച് ഇടക്കാല ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സെലെബി പ്രവർത്തിക്കുന്ന ഒമ്പത് വിമാനത്താവളങ്ങളിൽ പുതിയ സേവന ദാതാക്കളെ നിയമിക്കുന്നതിനായി പുതിയ ടെൻഡറുകൾ ഉടൻ വിളിക്കും.

ഡൽഹി, മുംബൈ, ചെന്നൈ,കൊച്ചി,കണ്ണൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിൽ സെലെബി പ്രവർത്തിക്കുന്നുണ്ട്. അതീവ സുരക്ഷാ മേഖലയിലെ ടർക്കിഷ് കമ്പനിയുടെ പ്രവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. സെലെബിയുടെ പ്രവർത്തന അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന എംഎൽഎ ചീഫ് എയർപോർട്ട് ഓഫീസർക്ക് കത്തെഴുതുകയും ചെയ്തു.

തുർക്കിയും അസർബൈജാനും പാകിസ്താനെ പിന്തുണയ്‌ക്കുകയും പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ അടുത്തിടെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ അപലപിക്കുകയും ചെയ്തിരുന്നു. തുർക്കി പാകിസ്താനെ ഡ്രോണുകളും സൈനിക സഹായവും നൽകി പിന്തുണച്ചതായി റിപ്പോർട്ടുണ്ട്. 2023-ലെ ഭൂകമ്ബ സമയത്ത് ഇന്ത്യ സഹായഹസ്തം നീട്ടിയിട്ടും അത് മറന്ന് തുർക്കി സ്വീകരിച്ച നിലപാടിൽ ഇന്ത്യയിൽ വ്യാപക ജനരോഷം ഉയർന്നിരിക്കുന്നത്. തുർക്കി ഉൽപ്പന്നങ്ങളും ടൂറിസവും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾ കൂടുതൽ ശക്തമായി.

തുർക്കിയിലേക്കും അസർബൈജാനിലേക്കും അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഈസ് മൈ ട്രിപ്പ്, മേക്ക് മൈ ട്രിപ്പ്, ഇക്സിഗോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും യാത്രാ ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ദേശീയ താൽപ്പര്യം ചൂണ്ടിക്കാട്ടി ഗോ ഹോംസ്റ്റേസ് ടർക്കിഷ് എയർലൈൻസുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. തുർക്കി ആപ്പിൾ, മാർബിൾ തുടങ്ങിയ ഇറക്കുമതി ഇന്ത്യൻ വ്യാപാരികൾ ബഹിഷ്‌കരിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.

Tags: PakistanOperation SindoorTurkish companyCelebi cargoCelebi Aviationsecurity clearancerevoke
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies