പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈ കമ്മീഷനിൽ കേക്കുമായി പോയ ആൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പഹൽഗാം ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാൾ കേക്കുമായി ഹൈകമ്മീഷനിലേക്ക് കയറി പോയത്. എന്ത് ആഘോഷത്തിനാണെന്ന് മാദ്ധ്യമങ്ങൾ ചോദിച്ചിരുന്നെങ്കിലും ഇയാൾ പ്രതിക്കരിക്കാതെ കേക്കുമായി പോവുകയായിരുന്നു. ജ്യോതി മൽഹോത്ര അവരുടെ യുട്യൂബിൽ പങ്കുവച്ച വീഡിയോയിലാണ് ഇയാൾക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങളുമുള്ളത്.
പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായവരില്‍ പ്രധാനിയായിരുന്നു ഹരിയാന സ്വദേശിയായ യൂട്യൂബര്‍ . പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ മുഖേന പാക് ചാരസംഘടനയില്‍പ്പെട്ടവര്‍ക്ക് ജ്യോതി പല വിവരങ്ങളും കൈമാറിയതായെന്നും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ചാരവൃത്തി കേസിൽ മൂന്നു ദിവസത്തിനിടെ 11 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
🚨SHOCKING: This man came with a cake to Pakistan High Commission in Delhi after Pahalgam attack.
The same man was seen with 🇵🇰Spy Jyoti Malhotra who… pic.twitter.com/bHVIC127N5
— Manobala Vijayabalan (@ManobalaV) May 19, 2025