വമ്പൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തി, വമ്പന്മാരൊക്കെ വീണിട്ടും സൈലൻ്റായി മുന്നോട്ട് കുതിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ ടൂറിസ്റ്റ് ഫാമിലി. കുടുംബ ചിത്രത്തിന്റെ എല്ലാ ചേരുവുകളും ഒത്തിണങ്ങിയ ഫീൽഗുഡ് സിനിമയാണ് ശശികുമാറും സിമ്രാനും കേന്ദ്ര കഥാപാത്രങ്ങളായ ടൂറിസ്റ്റ് ഫാമിലി. അധികം പ്രൊമോഷൻ ഒന്നുമില്ലാതിരുന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലുടെയാണ് ബ്ലോക്ക്ബസ്റ്ററായത്.
മില്യൺ ഡോളർ സ്റ്റുഡിയോസ് ഏഴു കോടി ബജറ്റിലൊരുക്കിയ ചിത്രം ആഴ്ചകൾ കൊണ്ട് നേടിയത് 75 കോടി കളക്ഷനാണ്. റിപ്പോർട്ട് ഔദ്യോഗികമായി അണിയറക്കാർ തന്നെ പുറത്തുവിട്ടു. അബിഷന്‍ ജീവിന്ത് എന്ന 25-കാരനാണ് ഈ മനോഹര ചിത്രം അണിയിച്ചൊരുക്കിയത്.
പ്രേക്ഷകനെ കണക്ട് ചെയ്യിക്കുന്ന വൈകാരികമായ കഥപറച്ചിൽ രീതിയാണ് ചിത്രത്തിന് ജനപ്രീതി നൽകിയത്. കുടുംബ പ്രേക്ഷകരുടെ പിന്തുണ തമിഴിലെ സർപ്രൈസ് ഹിറ്റാക്കി. അതേസമയം ജൂൺ ആറിന് ചിത്രം ജിയോ ഹോട്ട് സ്റ്റാർ വഴി സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ചിത്രത്തിന്റെ എച്ച് ഡി പതിപ്പുകൾ ടെലഗ്രാമിലൂടെ ചോർന്നിരുന്നു.
#TouristFamily Hits 75+ CRORES WORLDWIDE GROSS 💥💥
Overwhelmed with love ❤️
Thank you for making our wholesome family entertainer a worldwide success.Written & directed by @abishanjeevinth ✨
A @RSeanRoldan musical 🎶@sasikumardir @SimranbaggaOffc @Foxy_here03… pic.twitter.com/D8IT1vIL31— Million Dollar Studios (@MillionOffl) May 23, 2025