ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കൊഹ്ലിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ അപ്രതീക്ഷിതമായിരുന്നു. നായകൻ രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു വിടവാങ്ങൽ മത്സരത്തിന് പോലും നിൽക്കാതെ കോലിയും ടെസ്റ്റ് കുപ്പായം അഴിച്ചത്. ഇതിനിടെ പരിശീലകനും ബിസിസിഐക്കുമെതിരെ വ്യാപക വിമർശനമുണ്ടായി.
എന്നാൽ ഇതിനെയെല്ലാം തള്ളുന്നൊരു മറുപടിയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടർ അജിത് അഗാർക്കർ നൽകുന്നത്. പെട്ടെന്നുള്ള വിരാടിന്റെ വിരമിക്കൽ എന്തിനായിരുന്നുവെന്നാണ് അഗാർക്കർ വ്യക്തമാക്കുന്നത്. ഏപ്രിൽ ആദ്യവാരം തന്നെ വിരാട് തങ്ങളെ ബന്ധപ്പെട്ടിരുന്നതായും വിരമിക്കലിനെക്കുറിച്ച് പറഞ്ഞിരുന്നതായും വെളിപ്പെടുത്തുകയാണ് മുഖ്യസെലക്ടർ അജിത് അഗാർക്കർ.
വിരാട് ഏപ്രിലിൽ ഞങ്ങളെ സമീപിച്ചു, ടെസ്റ്റിൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായി അറിയിച്ചു.–അഗാർക്കർ അറിയിച്ചു. ഇന്ത്യൻ ടീം പ്രഖ്യാപിക്കുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അഗാർക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ടെസ്റ്റ് കരിയറിൽ 9320 റൺസുമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.