അച്ഛൻ, അമ്മ വേണ്ട; സഹദിനും സിയയ്ക്കും ആശ്വാസവുമായി ഹൈക്കോടതി വിധി; ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ' എന്ന് ചേർക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛൻ, അമ്മ വേണ്ട; സഹദിനും സിയയ്‌ക്കും ആശ്വാസവുമായി ഹൈക്കോടതി വിധി; ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 01:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. ട്രാൻസ്ജെൻഡർ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് അനുകൂല ഉത്തരവ്.

കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതിമാരായ സഹദും സിയയും ആണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് നിർണായക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ’ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവുണ്ട്.

2023 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.കുഞ്ഞ് ജനിച്ചതിന് ശേഷം കോഴിക്കോട് കോർപ്പറേഷൻ നൽകിയ ജനന സർട്ടിഫിക്കേറ്റാണ് രണ്ട് വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിലേക്ക് നീങ്ങിയത്. ജനന സർട്ടിഫിക്കേറ്റിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്നാവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാനത്തെ ആദ്യ ട്രാൻസ് മാതാപിതാക്കളാണ് സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്ന സഹദും പുരുഷനായി ജനിച്ച്, സ്ത്രീയായി ജീവിക്കുന്ന സിയയും. സഹദ് ആണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ പ്രസവിച്ചത് സഹദ് ആണെങ്കിലും, പുരുഷനായി ജീവിക്കുന്ന സഹദിന്റെ പേര് അച്ഛന്റെ സ്ഥാനത്ത് നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് സിയ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ നേരെ തിരിച്ചായിരുന്നു സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി വന്നത് .

Tags: kerala high courttransgender people
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies