വമ്പൻ ഹൈപ്പിലെത്തിയ കമൽഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫ് ബോക്സോഫീസിൽ ദുരന്തമായി. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആറുദിവസം പിന്നിടുമ്പോൾ ചിത്രത്തിന് ഇതുവരെ നേടാനായത് 41 കോടിയോളം രൂപയാണ്. സാക് നിൽക്ക് കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള നെറ്റ് കളക്ഷനാണിത്.
ആദ്യ ദിനം 15.5 കോടി നേടിയ ചിത്രത്തിന്റെ കളക്ഷൻ രണ്ടാം ദിനം മുതൽ കൂപ്പു കുത്തുന്നതാണ് കണ്ടത്. രണ്ടാം ദിവസം 7.15 കോടി നേടി മാത്രം നേടിയ ചിത്രം അഞ്ചാം ദിവസം സ്വന്തമാക്കിയത് 2.3 കോടിയാണ്. വരും ദിവസങ്ങളിലും കളക്ഷൻ മോശമാകുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിലടക്കം ചിത്രത്തിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ ദിവസം മുതൽ ചിത്രം അറുബോറനെന്ന് വിമർശനങ്ങൾ നേടിയികുന്നു. പഴയ സിനിമകളുടെ അവിയൽ പരുവമെന്ന് വിമർശനം ഉയർന്ന ചിത്രത്തിന്റെ അവതരണവും അമ്പേ പാളി പോയെന്നാണ് ആരാധകർ പറയുന്നത്. മോശം തിരക്കഥയും ഗാനങ്ങളും എഡിറ്റിംഗ് പോലും പഴി കേൾക്കുന്ന ചിത്രം ലാഗാണെന്ന അഭിപ്രായവും അദ്യ ദിവസം മുതലെ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. കമൽഹാസന്റെ തന്നെ പഴയ ചിത്രങ്ങളുടെയും ചില ഹിന്ദി സീരിസുകളുടെയും മിക്സായ സിനിമ അരോചമെന്നാണ് മിക്ക പ്രേക്ഷകരും തുറന്നടിക്കുന്നത്.















