ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ മത്സരം 20ന് തുടങ്ങാനിരിക്കെയാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്ന് റേവ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. അടുത്തയാഴ്ച താരം ഇംഗ്ലണ്ടിലേക്ക് തിരികെ പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അതേസമയം അമ്മയുടെ ആരോഗ്യ സ്ഥിതി അനുസരിച്ചാകും താരത്തിന്റെ മടക്കയാത്ര. 20ന് മുൻപ് മടങ്ങിയെത്തുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
ഇന്ത്യ എ ടീമും സീനിയർ ടീമും ഏറ്റുമുട്ടുന്ന നാലുദിവസത്തെ ഇൻട്രോ സ്ക്വാഡ് മത്സരം നടക്കാനിരിക്കെയാണ് താരം ഇന്ത്യയിലേക്ക് പറന്നത്. ഗംഭീറിന്റെ അഭാവത്തിൽ സഹപരിശീലകൻ റയാൻ ടെൻ ഡോഷാറ്റെ പരിശീലകന്റെ ചുമതല വഹിക്കും. ടീമിനൊപ്പം ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടകും ബൗളിംഗ് പരിശീലകൻ മോണി മോർക്കലുമുണ്ട്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം മത്സരം നിരീക്ഷിക്കാൻ ഗംഭീർ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയിരുന്നു.















