തല്ലെന്ന് പറഞ്ഞാൽ പോര! പൊരിഞ്ഞ തല്ല്, തല പൊട്ടി ചോരയൊലിക്കും വരെ തല്ല്.
മുംബൈയിലെ ലോക്കൽ ട്രെയിനിൽ സ്ത്രീകളുടെ അടിപിടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. തിരക്കേറിയ സമയത്താണ് ഓടുന്ന ട്രെയിനിൽ സ്ത്രീകൾ പരസ്പരം ഏറ്റുമുട്ടിയത്. ചർച്ച് ഗേറ്റിൽ നിന്ന് വിരാറിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം.
മുടിക്ക് കുത്തിപിടിച്ചും കരണം പുകച്ചും മുഷ്ടി ചുരുട്ടി തലയ്‌ക്കും മുതുകിനും തുരുതുരെ ഇടിച്ചുമായിരുന്നു ഇവരുടെ പരാക്രമം. ഇതിന്റെ വീഡിയോയാണ് ആരോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തല്ല് കേസ് പെട്ടെന്ന് വൈറലാവുകയും ചെയ്തു. ഇടിയേറ്റ് ഒരാളുടെ തല പൊട്ടി ചോരയൊലിക്കുകയും ചെയ്തു. നിമിഷങ്ങൾ മാത്രമുള്ള വീഡിയോയാണ് വൈറലായത്.
#WATCH | A violent altercation occurred between two women on the Churchgate – Virar ladies special train, with one woman depicted blee*ing from her forehead. An official report regarding the incident has not been submitted yet.#mumbailocal #virar #mumbainews #Mumbai pic.twitter.com/trp3KqG2Bc
— Free Press Journal (@fpjindia) June 20, 2025
സ്ത്രീകൾ ജോലിക്കും മറ്റുമായി പോകുന്ന സമയത്ത് ലേഡീസിന്റെ സ്പെഷ്യൽ ട്രെയിനിലായിരുന്നു അടിപിടി. വാതിലിന് സമീപത്ത് നിന്നാണ് ഒരുകൂട്ടം സ്ത്രീകൾക്ക് നടുവിൽ രണ്ടുപേർ ഏറ്റുമുട്ടിയത്. ഇതിനിടെ ചിലർ ഇതിൽ ഇടപെടുന്നതും കാണമായിരുന്നു. ഇരിപ്പിടത്തിനെ ചൊല്ലിയോ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണോ അടിപിടിയെന്ന കാര്യം വ്യക്തമല്ല. പരാതിയൊന്നും ലഭിക്കാത്തനിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.















