ആൺകുട്ടികളും പെൺകുട്ടികളും ഇടകലരും; അല്പവസ്ത്രം ധരിച്ച് തുള്ളണ്ട; സ്കൂളിലെ സൂംബ ഡാൻസിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രം​ഗത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആൺകുട്ടികളും പെൺകുട്ടികളും ഇടകലരും; അല്പവസ്ത്രം ധരിച്ച് തുള്ളണ്ട; സ്കൂളിലെ സൂംബ ഡാൻസിനെതിരെ മുസ്ലീം സംഘടനകൾ കൂട്ടത്തോടെ രം​ഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 04:56 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ കുടുതൽ  മുസ്ലീം സംഘടനകൾ രം​ഗത്ത്. സ്‌കൂളുകളില്‍ സൂംബ കളിപ്പിക്കുന്നത് ധാര്‍മികതയ്‌ക്ക് ചേരില്ലെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്ന നിര്‍ദേശം പ്രതിഷേധാര്‍ഹമാണ്. നിലവിലുള്ള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിനു പകരം ആഭാസങ്ങൾ നിര്‍ബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്‍ന്ന് ആടിപ്പാടാനും ധാര്‍മികബോധം അനുവദിക്കാത്ത വിദ്യാര്‍ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള ലംഘനമാവും ഇതെന്നും കൂടത്തായി പറഞ്ഞു. കുട്ടികൾ ലിം​ഗ വ്യത്യാസമില്ലാതെ ഡാൻസ് കളിക്കുന്നതാണ് മുസ്ലീം നേതാവിനെ ചൊടിപ്പിച്ചത്.

സമസ്ത യുവജന വിഭാഗം എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കുട്ടുരും സൂംബയ്‌ക്കെതിരെ രം​​ഗത്ത് വന്നിട്ടുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന സംവിധാനമാണ് സൂം​​ബ ഡാൻസ്. മതബോധമുള്ള രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ്, അബ്ദു സമദ് പൂക്കുട്ടുർ പറഞ്ഞു. മുസ്ലീംലീ​ഗിന്റെ വിദ്യാർത്ഥി സംഘടനയും  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും സൂംബയ്‌ക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്.

സൂംബ വിഷയം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാക്കി രക്ഷിതാക്കളെ പദ്ധതിക്കെതിരാക്കാനുള്ള തീവ്ര ശ്രമമാണ്  മുസ്ലീം സംഘടനകളുടെ ഭാ​ഗത്തുന്നുണ്ടാവുന്നത്. ഈ അ​ദ്ധ്യയന വ‍ർഷം മുതൽ സൂംബ പരിശീലനം നൽകുമെന്നാണ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.  അദ്ധ്യാപകർക്ക് ഇതിനുള്ള പരിശീലനവും നൽകി കഴിഞ്ഞു. സാധാരണയായി മുസ്ലീം വിഭാ​ഗങ്ങളുടെ എതിർപ്പുണ്ടായാൽ തീരുമാനത്തിൽ നിന്നും മലക്കം മറയുന്നത് ഇടത് സർക്കാരിന്റെ പതിവ്. സൂംബ ഡാൻസിന്റെ കാര്യത്തിലും ഇത് തന്നെ ആവർത്തിക്കാനാണ് സാധ്യത.

Tags: schoolsamasthaZoomba dance
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies