ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി; എഡിസണിന് രാജ്യാന്തര ശൃംഖലയായ ഡോ.സീസിസ് ഗ്രൂപ്പുമായി ബന്ധം: NCB
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡാർക്ക് നെറ്റ് ലഹരി വിൽപ്പനയുടെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി; എഡിസണിന് രാജ്യാന്തര ശൃംഖലയായ ഡോ.സീസിസ് ഗ്രൂപ്പുമായി ബന്ധം: NCB

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 10:24 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് ലഹരി ശൃംഖലയായ കെറ്റാമെലോണിന്റെ മുഖ്യസൂത്രധാരൻ മുവാറ്റുപുഴ സ്വദേശി എഡിസൺ. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെറ്റാമെലോൺ ശൃംഖല തകർത്തതായും എൻസിബി കൊച്ചി യൂണിറ്റ് അറിയിച്ചു. കഴിഞ്ഞ മാസം കൊച്ചിയിൽ തപാൽ വഴി എത്തിയ ലഹരി പാഴ്സൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഡാർക്ക് നെറ്റിൽ എത്തിയത്. ‘ഓപ്പറേഷൻ മെലൺ’ എന്ന പേരിലാണ് കൊച്ചി എൻസിബി യൂണിറ്റിന്റെ ദൗത്യം. കഴിഞ്ഞ ദിവസമാണ് എഡിസണിനെ എൻസിബി കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ബെംഗളൂരു കേന്ദ്രീകരിച്ചാണ് എഡിസണിന്റെ പ്രവർത്തനം.  ഡിജിറ്റൽ അധോലോകമാണ് ഡാർക്ക് നെറ്റ് എന്നറിയപ്പെടുന്നത്. ഇതിൽ എറ്റവും വലിയ ശൃംഖലയാണ് കെറ്റാമെലോൺ. രാജ്യത്തെ വൻ ന​ഗരങ്ങളും ചെറു പട്ടണങ്ങളിലേക്കും മാരക രാസലഹരി ഒഴുകിയത് ഇതിലൂടെയാണ്. കഴിഞ്ഞ മാസം കൊച്ചിയിൽ എത്തിയ 260 എൽഎസ്ഡി ബ്ലോട്ടുകളിലെ മൂവാറ്റുപുഴ മേൽവിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണത്തിന്റെ ആരംഭിച്ചത്. തുടർന്ന് എഡിസണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 260 എൽഎസ്ഡി ബ്ലോട്ടുകളും മാരക രാ​സലഹരിയായ 160 ​ഗ്രാം കെറ്റമൈനും പിടിച്ചെടുത്തു.  എഡിസണിന്റെ ലാപ്പ്ടോപ്പിൽ നിന്നാണ് കെറ്റാമെലോൺ ഡാർക്ക് നെറ്റിനെ കുറിച്ച് കൂടുതൽ വിവരം എൻസിബിക്ക് ലഭിക്കുന്നത്.

ആക്സസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ലെവൽ 4 വിഭാ​ഗത്തിൽ പ്പെടുന്ന ഡാർക്ക് നെറ്റ് ശൃംഖലയാണ് കെറ്റമലോൺ. കോഡ് ഭാഷയിലാണ് ഇവിടെ ലഹരി ഇടപാട് നടന്നത്. കോടികളുടെ ക്രിപ്റ്റോ കറൻസി ഇതിലൂടെ ഒഴുകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ​ആ​ഗോള ലഹരി ശൃംഖലയായ യുകെയിലെ ഡോ. സീസസ് ​ഗ്രൂപ്പിൽ നിന്നാണ് എഡിസൺ പാഴ്സലായി ലഹരി വാങ്ങിയിരുന്നത്. കഴിഞ്ഞ 14 മാസത്തിനിടെ 600 പാഴ്സലുകളാണ് ഇവിടെ നിന്നും എഡിസണിന് ലഭിച്ചത്.

നിലവിൽ എഡിസണിനെ എൻസിബി ചോ​ദ്യം ചെയ്ത് വരികയാണ്. ഇയാളുടെ പ്രധാന സഹായിയായ ഐടി വിദ​ഗ്ധനായുള്ള തിരച്ചിൽ ഊർജ്ജിതമാണ്.  എഡിസണിന്റെ അഞ്ച് സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Tags: ncbDark net
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies