തിരുവനന്തപുരം: നാളത്തെ ട്രേഡ് യൂണിയൻ പണിമുടക്ക് കേരളത്തിൽ മാത്രമാണുള്ളതെന്നും മറ്റ് സംസ്ഥാനങ്ങളിൽ സമരമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
“സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, അടിസ്ഥാന സൗകര്യമേഖലകളിൽ കടം വാങ്ങിയിട്ട് ജീവിക്കേണ്ട സ്ഥിതിയിലാണ് നമ്മുടെ നാടുള്ളത്.മറ്റ് സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളം ഇപ്പോഴും പണിമുടക്ക് പോലുള്ള സമരങ്ങൾ നടത്തുകയാണ്.ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ട് അടിപ്പിക്കും
“ചൈനയിൽ അഭിമാനം കൊള്ളുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി.എന്നാൽ ചൈന തൊഴിൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച്, സാമ്പത്തിക മുന്നേറ്റം നടത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് പഠിക്കുന്നില്ല.ബിജെപി സമരങ്ങൾക്കോ ട്രേഡ് യൂണിയനുകൾക്കോ എതിരല്ല.നിലവിൽ ഇന്ത്യയിൾ തൊഴിലില്ലായ്മയും വിലക്കയറ്റവും ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം.ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിരാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















