രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2025, 09:58 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവജനതയ്‌ക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കിടകമാസം.
കർക്കിടകമാസത്തെ രാമായണമാസമെന്നും പറയുന്നു. ഈ പൂണ്യനാളുകളിൽ ഏറെ പ്രാധാന്യം നൽക്കുന്ന മറ്റൊന്നാണ് ദശപുഷ്പങ്ങൾ. ഔഷധമൂല്യമുള്ളതും കേരളത്തിൽ സുലഭമായി ലഭിച്ചിരുന്നതുമായ പത്ത് നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്.

വിഷ്ണുക്രാന്തി, കറുക, മുയൽച്ചെവിയൻ, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷപങ്ങൾ. ഓരോ ചെടിക്കും ഔഷധഗുണങ്ങളേറെയാണ്. ഇവ കർക്കിടക ചികിത്സയ്‌ക്കായി കൂടുതലായും ഉപയോഗിക്കുന്നു. ഇവയുടെ ഇലകൾക്കാണ് ഔഷധഗുണം കൂടുതലായിയുള്ളത്. മാത്രവുമല്ല പല മംഗളകർമങ്ങൾക്കും ഇവ ഉപയോഗിക്കുന്നുണ്ട്. ഹൈന്ദവസ്ത്രീകൾ തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ഇവ രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണ് വിശ്വാസം. കർക്കിടക കഞ്ഞിയിലും ദശപുഷ്പങ്ങളിടുന്ന പതിവുണ്ട്.

‘വിഷ്ണുഭഗവാന്റെ കാൽ’ എന്നർത്ഥം വരുന്ന വിഷ്ണുക്രാന്തി ഗർഭധാരണശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിക്കാറുണ്ട്. ഉദര രോഗങ്ങൾക്കും ബുദ്ധിശക്തി വർദ്ധിപ്പിക്കാനും, ഓർമ ശക്തിക്കും ഇവ ഉപയോഗിക്കാറുണ്ട്. നട്ടെല്ലിനും തലച്ചോറിനും ഞരമ്പുകൾക്കും ഉണ്ടാകുന്ന രോഗങ്ങൾക്ക് കറുകനീര് ഉപയോഗിച്ച് വരുന്നു. തൊണ്ട സംബന്ധമായ രോഗങ്ങൾക്കും, ചെന്നിക്കുത്ത്, പനി തുടങ്ങിയ രോഗങ്ങൾക്കും മുയൽചെവിയൻ സാധാരണയായി ഉപയോഗിക്കുന്നു. ദശപുഷ്പ്പങ്ങളിൽപ്പെടുന്ന തിരുതാളിക്ക് ചെറുതാളി എന്നും പേരുണ്ട്. സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്‌ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും ഇവ ഉപയോഗിക്കുന്നു. പിത്തരോഗങ്ങൾക്കും തിരുതാളി മരുന്നാണ്.

കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന കുറ്റിച്ചെടിയായ ചെറൂള ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദമായ മരുന്നാണ്. രക്തസ്രാവത്തിനും, കൃമിശല്യം, മൂത്രക്കല്ല് എന്നിവ പരിഹരിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. മഞ്ഞപിത്തം ഇല്ലാതാക്കാനായി നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കൊടുക്കാറുണ്ട്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലായവയ്‌ക്കും യോനീരോഗങ്ങൾക്കും ഇവ പ്രതിവിധിയാണ്. വാതസംബന്ധമായ രോഗങ്ങൾക്കുപയോഗിക്കുന്ന ഔഷധസസ്യമാണ് കയ്യോന്നി. ഇതിനെ കഞ്ഞുണ്ണി എന്നും അറിയപ്പെടുന്നു. മുടി വളരാനും കാഴ്ച ശക്തിക്കും ഇവ നല്ലതാണ്. മാത്രവുമല്ല കഫരോഗ ശമനത്തിനും കരളിനും ഇത് ഉപയോഗിച്ചുവരുന്നു.

ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാം കുറുന്തൽ. പനി, മലമ്പനി, അർശസ്, തേൾവിഷം, എന്നിവയ്‌ക്കും നേത്ര ചികിത്സയ്‌ക്കും ഇവ ഉപയോഗിക്കാറുണ്ട്. മുക്കുറ്റി മലയാളികൾക്ക് ഏറെ സുപരിചിതമായ ചെടിയാണ്. വാത, പിത്ത ദോഷങ്ങൾക്കും പനി, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം മുക്കുറ്റി ഉപയോഗിക്കാറുണ്ട്. ഇവയ്‌ക്ക് അണുനാശന സ്വഭാവവും രക്തപ്രവാഹം തടയാനുള്ള കഴിവുമുണ്ട്. അൾസറിനും മുറിവുകൾക്കും ഇത് ഔഷധമാണ്. ഇവ വിഷഹാരിയായും ഉപയോഗിച്ച് വരുന്നു. മുടി കൊഴിച്ചിൽ, നീര്, വാതം, പനി എന്നിവയ്‌ക്ക് ഇവ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്.

ദശപുഷ്പ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതാ സങ്കല്പങ്ങളുണ്ടെന്നാണ് വിശ്വാസം. പൂജാകർമങ്ങൾക്കും മാലകെട്ടുന്നതിനും ബലികർമങ്ങളിലും ഇവ ഉപയോഗിക്കുന്നു. ആയുർവേദ ചികിത്സയിലും കർക്കിടകമാസത്തിലും ദശപുഷ്പങ്ങൾ മുൻപന്തിയിലാണ്. ഇവ കേരളീയ സംസ്കാരത്തിന്റെ കൂടെ ഭാഗമായി നിലകൊള്ളുന്നു.

Tags: hinduDasapushppangalKarkkidaka masam
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies