"അഭിമാനം, ഓരോ കോട്ടയും ഓരോ ചരിത്ര സംഭവത്തിന് സാക്ഷി"; യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി മറാഠാ കോട്ടകൾ : സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അഭിമാനം, ഓരോ കോട്ടയും ഓരോ ചരിത്ര സംഭവത്തിന് സാക്ഷി”; യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി മറാഠാ കോട്ടകൾ : സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2025, 04:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടി മറാഠാ കോട്ടകൾ. രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന 12 മറാഠാ കോട്ടകളെയാണ് യുനെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പതിനൊന്ന് കോട്ടകൾ മഹാരാഷ്‌ട്രയിലും, ഒരു കോട്ട തമിഴ്‌നാട്ടിലുമാണുള്ളത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിൽ ജനങ്ങളെ അഭിവാ​ദ്യം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഓരോ കോട്ടയോടും ചരിത്രത്തിലെ ഓരോരോ താളുകൾ ചേർന്നിരിക്കുന്നു. ഓരോ കല്ലും ഒരു ചരിത്ര സംഭവത്തിന് സാക്ഷിയാണ്. സൽഹേർ കോട്ടയിലാണ് മുഗളരെ തോല്പിച്ചത്. ശിവനേരിയിലാണ് ഛത്രപതി ശിവാജി മഹാരാജ് ജനിച്ചത്. എതിരാളികൾക്ക് ഭേദിക്കാൻ കഴിയാത്ത കോട്ട. ഖാന്ദേരി കോട്ട, കടലിന്റെ നടുവിൽ നിർമിച്ച അത്ഭുതകരമായ കോട്ട. ശത്രുക്കൾക്ക് അദ്ദേഹത്തെ തടയണമെന്നുണ്ടായിരുന്നു. പക്ഷേ, ശിവജി മഹാരാജ് അസാധ്യമായതിനെ സാധ്യമാക്കി കാണിച്ചു. പ്രതാപ്ഗഡ് കോട്ട, അവിടെ അഫ്സൽഖാനെതിരെ വിജയം നേടി. ആ കഥയുടെ പ്രതിധ്വനി ഇന്നും കോട്ടയുടെ ഭിത്തികളിൽ അലയടിക്കുന്നു.

വിജയദുർ​ഗ് അവിടെ രഹസ്യ തുരങ്കങ്ങളുണ്ടായിരുന്നു, ഛത്രപതി ശിവാജി മഹാരാജിന്റെ ദീർഘവീക്ഷണത്തിന് തെളിവ് ഈ കോട്ടയിൽ കാണാം. ഞാൻ കുറച്ചുവർഷം മുമ്പ് റായ്ഗഡ് സന്ദർശിച്ചിരുന്നു. അവിടെ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്‌ക്ക് മുന്നിൽ നമസ്കരിച്ചു. ഈ അനുഭവം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതുപോലെ അത്ഭുതകരമായ കോട്ടകളുണ്ട്, അവ ആക്രമണങ്ങളെ നേരിട്ടു, പ്രതികൂല കാലാവസ്ഥയുടെ പ്രഹരം സഹിച്ചു, പക്ഷേ ഒരിക്കലും ആത്മാഭിമാനം വെടിയാൻ അനുവദിച്ചില്ല. രാജസ്ഥാനിലെ ചിത്തോർഗഡ് കോട്ട, കുംഭൽഗഡ് കോട്ട, രൺഥംബോർ കോട്ട, ആമേർ കോട്ട, ജയ്‌സൽമേർ കോട്ട എന്നിവ ലോകപ്രസിദ്ധമാണ്. കർണാടകയിലെ ഗുൽബർഗ കോട്ടയും വളരെ വലുതാണ്.

ചിത്രദുർ​ഗ കോട്ടയുടെ വലുപ്പം നിങ്ങളെ അത്ഭുതപ്പെടുത്തും, ആ കാലത്ത് ഈ കോട്ട എങ്ങനെ നിർമ്മിച്ചിട്ടുണ്ടാകും. സുഹൃത്തുക്കളേ, ഉത്തർപ്രദേശിലെ ബാന്ദയിൽ കാളിഞ്ചർ കോട്ടയുണ്ട്. മഹ്മൂദ് ഗസ്നവി പലതവണ ഈ കോട്ടയെ ആക്രമിച്ചു, ഓരോ തവണയും പരാജയപ്പെട്ടു. ബുന്ദേൽഖണ്ഡിൽ ഇതുപോലെയുള്ള പല കോട്ടകളുമുണ്ട്. ഗ്വാളിയോർ, ഝാൻസി, ദാതിയ, അജയ്ഗഡ്, ഗഡ്കുണ്ഡാർ, ചന്ദേരി. ഈ കോട്ടകൾ വെറും ഇഷ്ടികകളും കല്ലുകളുമല്ല. ഇവ നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: unescoMann Ki Baatpm modiMaratha fortsWorld Heritage
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies