സെലെബിക്ക് വീണ്ടും തിരിച്ചടി; സുരക്ഷാ അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള തുര്‍ക്കി കമ്പനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെലെബിക്ക് വീണ്ടും തിരിച്ചടി; സുരക്ഷാ അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്തു കൊണ്ടുള്ള തുര്‍ക്കി കമ്പനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 04:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തുർക്കി കമ്പനിയായ സെലെബിക്ക് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. സുരക്ഷാ അനുമതി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി തള്ളി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ട് സെലിബി ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കോടതിയെ സമീപിച്ചത്. ദേശ സുരക്ഷയുടെ പ്രാധാന്യം അടിവരയിട്ടും കൊണ്ടാണ് ജസ്റ്റിസ് തേജസ് കരിയയാണ് തീരുമാനം പ്രഖ്യാപിച്ചത്.

സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ, സെലെബി ഡൽഹി കാർഗോ ടെർമിനൽ മാനേജ്‌മെന്റ് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങൾ സമർപ്പിച്ച  ഹർജികൾ ജൂലൈ 7 ന് സിംഗിൾ ബെഞ്ചും തള്ളിയിരുന്നു.

2025 മെയ് 15-നാണ് ദേശസുരക്ഷ മുൻനിർത്തി  ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്ങും കാര്‍ഗോ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചിരുന്ന സെലിബിയുടെ സുരക്ഷാ അനുമതി പിന്‍വലിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തുര്‍ക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണക്കുകയും  ഭീകര ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. മാത്രമല്ല തുര്‍ക്കി നിര്‍മിത ഡ്രോണുകളും മറ്റും ഉപയോഗിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചത്.

തുര്‍ക്കിയിലെ സെലെബി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികള്‍ 15 വര്‍ഷത്തിലേറെയായി ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലാണ് കമ്പനി ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ സേവനങ്ങള്‍ നല്‍കിയിരുന്നത്.

Tags: Celebi AviationTurkey company
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies