കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തിൽ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം രൂപയും മോഷ്ടിച്ചെന്ന് കാണിച്ച് ജീം നടത്തുപ്പുകാരിയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. ജിന്റോ ജിമ്മിൽ കയറി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷം മുൻപാണ് വെണ്ണലയിലുള്ള ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യം ജിന്റോ യുവതിക്ക് ലീസിന് നൽകിയത്. പിന്നാലെ ജിം ഉടമയും ജിൻജോയും തമ്മിൽ തർക്കം രൂപപ്പെട്ടു. ഇതിനിടെ ജിന്റോയ്‌ക്കെതിരെ യുവതി പീഡന പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജിന്റോയ്‌ക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ജിന്റോ ജിമ്മിൽ കയറിയത്. ജിമ്മിലെ സിസിടിവി ക്യാമറ നശിപ്പിച്ചെന്നും പരാതിയുണ്ട്.














