15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; വിചിത്ര വിധിയുമായി സുപ്രീംകോടതി; ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; വിചിത്ര വിധിയുമായി സുപ്രീംകോടതി; ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 12:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിചിത്ര വിധിയുമായി സുപ്രീംകോടതി. 15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ്  സുപ്രീംകോടതി ശരിവെച്ചു. 16 വയസുള്ള മുസ്ലിം പെൺകുട്ടിയുടെയും 30 വയസുകാരന്റെയും വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബാലാവകാശ കമ്മീഷണന്  വിഷയത്തിൽ യാതൊരു അധികാരവുമില്ലെന്നും ബെഞ്ച്  പറഞ്ഞു.

2022 ലാണ് പഞ്ചാബ്-ഹരിയാന കോടതി വിധിയുണ്ടായത്. പതിനഞ്ച് വയസോ അല്ലെങ്കിൽ ഋതുമതിയോ ആയ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.  പ്രമുഖ ഇസ്ലാമത ഗ്രന്ഥമായ സർ ദിൻഷാ ഫർദുൻജി മുല്ല എഴുതിയ മുഹമ്മദൻ നിയമത്തിലെ തത്വങ്ങളുടെ 195-ാം ആർട്ടിക്കിൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വിധിക്കെതിരെയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ  സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി വിധിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂങ്കോ ആശങ്ക പ്രകടിപ്പിച്ചു. വിധി ‘അപകടകരമാണ്’ എന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

നിലവിൽ 18 വയസാണ് ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം. മതനിയമത്തിനാണോ ഭരണഘടനയ്‌ക്കാണോ സുപ്രീംകോടതി പ്രാധാന്യം നൽകുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. വലിയ ചർച്ചകൾക്കും വിധി വഴിവക്കുമെന്നും ഉറപ്പാണ്.

Tags: suprem courtmarriage age
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies