രണ്ട് മലയാളികളാണ് കള്ളം പറയിപ്പിച്ചത്; തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ല; തുറന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്; ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് മലയാളികളാണ് കള്ളം പറയിപ്പിച്ചത്; തനിക്ക് അനന്യ ഭട്ട് എന്നൊരു മകൾ ഇല്ല; തുറന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്; ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 10:11 am IST
FacebookTwitterWhatsAppTelegram

ഉ‍‍ഡുപ്പി: ധർമ്മസ്ഥല വിവാദത്തിൽ വൻ വഴിത്തിരിവ്, മകൾ ഇല്ലെന്ന് സമ്മതിച്ച് പരാതിക്കാരി സുജാത ഭട്ട്. ക്ഷേത്രത്തിന് മുന്നിൽവച്ച് അനന്യഭട്ടെന്ന മകളെ കാണാതായി എന്ന് താൻ കള്ളം പറഞ്ഞതാണെന്ന് സുജാത ഭട്ട് സമ്മതിച്ചു. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് സുജാതയുടെ തുറന്നുപറച്ചിൽ.

മലയാളിയായ ജയൻ ടി,  ഗിരീഷ് മട്ടന്നവർ എന്നിവരാണ് തന്നെ കള്ളം പറയിപ്പിച്ചത് എന്നും സുജാത പറഞ്ഞു. തന്റെ കുടുംബ സ്വത്ത്  ക്ഷേത്രത്തിന് നൽകിയതുമായി ബന്ധപ്പെട്ട് തനിക്ക് വൈരാ​ഗ്യമുണ്ടായിരുന്നു. ആ സമയത്താണ് ഇത്തരം ഒരു കാര്യം പറഞ്ഞ് ജയനും ഗീരീഷും തന്നെ സമീപിച്ചത്. പിന്നീട് ഇവര‍ുടെ നിർദ്ദേശപ്രകാരം മകളെ കാണാനില്ലെന്ന് കള്ളം പറഞ്ഞുവെന്നും സുജാത ഭട്ട് കന്നഡയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സുജാത പറഞ്ഞത് പച്ചക്കള്ളം ആണെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു.  മകളുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ അസ്ഥിക്കഷ്ണമെങ്കിലും കണ്ടെത്തി തരൂ എന്ന് പറഞ്ഞാണ് ഇവർ ആദ്യം മാദ്ധ്യമങ്ങളിൽ പ്രത്യേക്ഷപ്പെട്ടത്. പിന്നീട് ഇവർ നിറം പിടിച്ച കുറെ കഥകളും ഓരോ ദിവസും ​ഗൂഢസം​ഘത്തിന്റെ നിർദ്ദേശപ്രകാരം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞു.

ധർമ്മസ്ഥലയിൽ വച്ച് കൊല്ലപ്പെട്ടെന്ന് ആരോപിക്കുന്ന മറ്റൊരു യുവതിയായ സൗജന്യയുടെ പേരിലുള്ള ആക്ഷൻ കമ്മിറ്റിയുടെ അം​ഗങ്ങളാണ് ജയൻ ടി, ഗിരീഷ് മട്ടന്ന എന്നിവർ. ലോറിയുടമ മനാഫും ഇതിന്റെ ഭാ​ഗമാണ്.  സുജാത ഭട്ട് തന്റെ അണ്ടറിൽ ആണെന്ന് കഴിഞ്ഞ ദിവസം ജനം ഡിബേറ്റിൽ പങ്കെടുത്ത് കൊണ്ട് മനാഫ് പറഞ്ഞിരുന്നു.

ക്ഷേത്ര നഗരിയുടെ നാശം ലക്ഷ്യമിട്ടു കൊണ്ടുള്ള ​ഗൂഢസം​ഘമാണ് ആക്ഷൻ കമ്മിറ്റിക്ക് പിന്നിലെന്ന സംശയം ആദ്യം മുതൽക്കേ നിലനിന്നിരുന്നു. സുജാതയുടെ തുറന്നു പറച്ചിൽ വ്യക്തമാക്കുന്നതും ഇതാണ്. ​ഗൂഢാലോചനയുടെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരാനായി മനാഫ് അടക്കമുള്ള ആക്ഷൻ കമ്മിറ്റി അം​ഗങ്ങളെ കേന്ദ്രീകരിച്ചും ഇനി അന്വേഷണം ഉണ്ടായേക്കും.

2013 ൽ ക്ഷേത്ര ദർശനത്തിന് എത്തിയ മകളെ കാണാതായി എന്നതായി എന്നായിരുന്നു സുജാത ഭട്ട് പറഞ്ഞത്. എന്നാൽ അതേ കാലത്ത് മൃ​ഗസ്നേഹി എന്ന നിലയിൽ പ്രാദേശിക മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മക്കളില്ലെന്നാണ് ഇവർ പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ അനന്യ ഭട്ടിന്റേത് എന്ന പേരിൽ ഇവർ നൽകിയ ഫോട്ടോ കുടക് സ്വദേശി ജയന്തിയുടേതാണെന്നും കണ്ടെത്തിയിരുന്നു. ധർമ്മസ്ഥലയിൽ  ജെസിബി കുഴിയെടുക്കുന്നത് ലൈവ് നൽകിയ മലയാളത്തിലെ മറ്റ് മാദ്ധ്യമങ്ങൾ പക്ഷെ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങൾ ബോധപൂർവ്വം വാർത്തയാക്കിയില്ല.

Tags: Dharmasthala mass burial caseSujatha batt
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies