വാഷിംഗ്ടൺ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. മിനിയാപൊളിസിൽ കാത്തോലിക്ക് സ്കൂളിലെ പത്തും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികൾക്ക് നേരെ നിറയൊഴിച്ചതിന് പിന്നാലെ 23 വയസുള്ള റോബിൻ വെസ്റ്റമെൻ സ്വയം ജീവനൊടുക്കി.
അക്രമി ട്രാൻസ് വുമണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എഫ്ബിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ക്രൈസ്തവർക്ക് നേരെയുള്ള ഭീകരാക്രമണം എന്ന നിലയിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
വേനലവധിക്ക് ശേഷം തിങ്കളാഴ്ചയാണ് സ്കൂൾ തുറന്നത്. പ്രി കിൻ്റർ ഗാർഡൻ മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. സ്കൂളിനോട് ചേർന്നുള്ള ചർച്ചിൽ കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റൈഫിൾ, ഷോട്ട്ഗൺ, പിസ്റ്റൾ എന്നിവയുമായി എത്തിയ അക്രമി പള്ളിക്ക് പുറത്ത് നിന്നാണ് കുട്ടികൾക്ക് നേരെ നിറയൊഴിച്ചതെന്ന് മിനിയാപൊളിസ് പോലീസ് മേധാവി ബ്രയാൻ ഒ’ഹാര പറഞ്ഞു.















