തിരുവനന്തപുരം : കുന്നംകുളത്ത് പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിക്കുന്നതിന്റെ വ്യക്തമായ വീഡിയോ പുറത്തു വന്നിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതൊന്നും കണ്ടഭാവം നടിക്കാതെ ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിട്ടും സർക്കാരിന്റെ ഭാഗത്തു നിന്നും ക്രിമിനലുകളായ പോലീസുകാർക്കതിരെ യാതൊരു നടപടിയും ഉണ്ടായില്ല .
സുജിത്തിനെ പോലീസ് സ്റേഷനിലിട്ട് പട്ടിയെ പോലെ തല്ലി ചതക്കുന്നതും ചെവി പൊട്ടണമെന്ന ഉദ്ദേശത്തോടെ മനപൂർവ്വം അടിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പുറത്തു വന്നിട്ടും തൃശൂർ DIG തണുപ്പൻ മട്ടിലായിരുന്നു പ്രതികരിച്ചത്. സേനയിലെ മറ്റുള്ള ഉന്നത ഉദ്യോഗസ്ഥരും ക്രിമിനൽ പൊലീസുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന്റെ മൗനവും ചോദ്യം ചെയ്യപ്പെടുന്നത്. കേരളം ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ട ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ എന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് നടത്തിയിട്ടുള്ള ഒരുഅതിക്രമത്തെയും പിണറായി വിജയൻ ചോദ്യം ചെയ്യുകയോ ശാസിക്കുകയോ ഉറച്ച നിലപാട് എടുക്കുകയോ ചെയ്തിട്ടില്ല എന്നത് സിപിഎം കാർ തന്നെ സമ്മതിക്കുന്നതുമാണ്. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടുമ്പോഴും പിണറായി വിജയൻ മൗനം തുടരുന്നത് സിപിഎം അണികളെ തന്നെ രോഷാകുലരാക്കിയിട്ടുണ്ട്.















