“ഓപ്പറേഷൻ സിന്ദൂർ” എന്ന് പൂക്കൾ കൊണ്ട് എഴുതിയത് മാറ്റണം എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ രാഷ്‌ട്രവിരോധികളുടെ പ്രതിനിധിയെന്ന് മുൻ ഡിജിപി ടി. പി സെൻകുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രതികരണം. പൊലീസ് ഉദ്യോഗസ്ഥൻ ഭരണഘടനയെയോ നിയമത്തെയോ അല്ല പ്രതിനിധാനം ചെയുന്നത്. രാഷ്‌ട്ര വിരോധികളെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിൽ പ്രദേശത്തെ യുവാക്കളാണ് പൂക്കളമിട്ടത്. പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയിരുന്നു. അതിനാൽ പൂക്കളം നീക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസ് യുവാക്കളെ ഭീഷണിപ്പെടുത്തി. സിപിഎമ്മുകാർ അംഗങ്ങളായ ക്ഷേത്ര കമ്മിറ്റിയാണ് ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിനെതിരെ പരാതി നൽകിയത്. പൊലീസിന്റെ നടപടിയിൽ സംസ്ഥാനമാകെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിളും വിഷയം ചർച്ചയായി.
ആനപ്പുറത്ത് ഹമാസ്, ഹിസ്ബുള്ള തീവ്രവാദികളുടെ ബാനറുകളുമായി തൃത്താലയിൽ ഉറൂസ് അരങ്ങേറിയപ്പോൾ പൊലീസുകാർക്ക് ഒന്നും തോന്നിയില്ലേയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. ഓണപ്പൂക്കളത്തിൽ തീവ്രവാദികൾക്കെതിരെ ഭാരതം നേടിയ നിർണ്ണായകമായ ഒരു വിജയത്തെ സൂചിപ്പിക്കുന്ന ഒരു ഡിസൈൻ കൊടുത്തപ്പോൾ ഇടപെടുന്ന പിണറായി പൊലീസ് എന്ത് സൂചനയാണ് തരുന്നത്? ഈ നാട്ടിൽ ജിഹാദികൾക്ക് വലിയ ഭൂരിപക്ഷം ഉണ്ടെന്നല്ലേ? അതോ പച്ച വെളിച്ചം പോലീസ് സേനയെ ആകെ ഗ്രസിച്ചു എന്നോ? എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.















