'അടുത്ത പിഎസ്സി ചോദ്യം: മുല്ലപ്പൂ വച്ചതിന് ഏറ്റവും വലിയ ഫൈൻ കിട്ടിയ മലയാള നടി ആര്'; 'ഫൈൻ അടിക്കുന്നതിന് തൊട്ടു മുന്നേയുള്ള പ്രഹസനം’; വിഡിയോയുമായി നവ്യ നായർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അടുത്ത പിഎസ്സി ചോദ്യം: മുല്ലപ്പൂ വച്ചതിന് ഏറ്റവും വലിയ ഫൈൻ കിട്ടിയ മലയാള നടി ആര്’; ‘ഫൈൻ അടിക്കുന്നതിന് തൊട്ടു മുന്നേയുള്ള പ്രഹസനം’; വിഡിയോയുമായി നവ്യ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2025, 10:55 am IST
FacebookTwitterWhatsAppTelegram

മുല്ലപ്പൂ കൈവശം വച്ചതിവ് നടി നവ്യ നായരിൽ നിന്നും ഓസ്ട്രേലിയ ഫൈൻ ഈടാക്കിയത് കഴിഞ്ഞ ദിവസമാണ്. മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ഒന്നേകാൽ ലക്ഷത്തോളം രൂപയാണ് നടിക്ക് പിഴയായി ഒടുക്കേണ്ടി വന്നത്. സംഭവം വൈറലായതിന് പിന്നാലെ ഫൈനിന് കാരണക്കാരനായ മുല്ലപ്പൂവിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള തന്‍റെ ദൃശ്യങ്ങള്‍ കൊർത്തിണക്കി കൊണ്ടാണ് റീൽസ് ചെയ്തിരിക്കുന്നത്. കേരള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയാണ് നവ്യയുടെ ഫ്ലെറ്റ് യാത്ര. ‘ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ രസകരമായ കമൻറിട്ടിരിക്കുന്നത്. ‘ഐ എം ഫൈൻ, താങ്ക്യൂ’ എന്നായിരുന്നു നടൻ രമേഷ് പിഷാരടി കുറിച്ചത്.  ‘അടുത്ത പിഎസ്സി ചോദ്യം: മുല്ലപ്പൂ വച്ചതിന് ഏറ്റവും വലിയ ഫൈൻ കിട്ടിയ മലയാള നടി ആര്’ തുടങ്ങി വറൈറ്റി കമൻറുകളും കൂട്ടത്തിലുണ്ട്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ ഓസ്ട്രേലിയയിൽ എത്തിയത്. ഓണപ്പരിപാടിയില്‍ പ്രസം​ഗിക്കവെ നടി തന്നെയാണ് ഫൈനടിച്ച കാര്യം വെളിപ്പെടുത്തിയത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത്. അച്ഛനാണ് വിമാനം കയറുന്നതിന് മുമ്പ് മുല്ലപ്പൂവ് വാങ്ങിത്തന്നത്. മുല്ലപ്പൂ രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ഒന്ന് ഹാൻഡ് ബാ​ഗിൽ വച്ചു. മറ്റേത് തലയിൽ ചൂടി. ഒരു ക്യാരിബാഗിലാക്കിയാണ് മുല്ലപ്പൂ ഹാന്‍ഡ് ബാഗില്‍ വച്ചതെന്നും നവ്യ പറയുന്നു. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നടി കൂട്ടിച്ചേ‍ർത്തിരുന്നു.

ഓസ്‌ട്രേലിയയുടെ ജൈവസുരക്ഷാ നിയമപ്രകാരമാണ് നവ്യയിൽ നിന്നും പിഴ ഈടാക്കിയത്. വിദേശത്ത് നിന്നുള്ള ചെടികൾ, പൂക്കൾ എന്നിവയ്‌ക്ക് ഓസ്ട്രേലിയയിൽ വിലക്കുണ്ട്..

Tags: Navya Nair
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies