Gen Z വെറും ടൂൾ?? നേപ്പാൾ ഭരണകൂടത്തെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നിൽ ആര്? ബാലെൻ ഷായ്ക്കും സുഡാൻ ഗുരുങിനും പാശ്ചാത്യ ബന്ധം?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

Gen Z വെറും ടൂൾ?? നേപ്പാൾ ഭരണകൂടത്തെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നിൽ ആര്? ബാലെൻ ഷായ്‌ക്കും സുഡാൻ ഗുരുങിനും പാശ്ചാത്യ ബന്ധം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2025, 11:25 am IST
FacebookTwitterWhatsAppTelegram

നേപ്പാൾ ഭരണകൂടത്തെ വീഴ്‌ത്തിയ ജെൻ സി പ്രക്ഷോഭത്തിന് പിന്നിൽ കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലെൻ ഷായും ഹാമി നേപ്പാൾ എന്ന എൻജിഒയുടെ സ്ഥാപകൻ സുഡാൻ ഗുരുങ്ങും.  ബാലെൻ ഷാ പ്രധാനമന്ത്രിയാക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.  ഒരു വിഭാ​ഗം ഇവരെ നേപ്പാളിന്റെ വിമോചകർ എന്ന് വാഴ്‌ത്തുമ്പോൾ മറ്റൊരു വിഭാ​ഗം ഇവരെ അപകടകാരികളായ അവസരവാദികളായാണ് കണക്കാക്കുന്നത്. ഇരുവർക്കും പിന്നിൽ പാശ്ചാത്യ ശക്തികളാണെന്ന ആരോപണവും ശക്തമാണ്. ബാലെൻ ഷാ ജെൻ സികളുടെ മുഖമാണെങ്കിൽ സുഡാൻ ഗുരുങ്ങാണ് പ്രതിഷേധങ്ങളുടെ എഞ്ചിൻ

ആരാണ് ബാലെൻ ഷാ……

നേപ്പാൾ ഭരണകൂടത്തിനെതിരായും അഴിമതിക്കെതിരായും വരികൾ എഴുതി കൊണ്ടാണ് ബാലെൻ ഷാ പ്രശസ്തനായത്. ബലിദാൻ (“ത്യാഗം”) എന്ന ഗാനം നിരാശരായ ജെൻ സികളെ വളരെയേറെ സ്വാധീനിച്ചു. ഈ സ്വാധീനം ഉപയോഗപ്പെടുത്തി 2022 ൽ കാഠ്മണ്ഡുവിന്റെ മേയർ തെരഞ്ഞെടുപ്പിൽ വിജയിച്ചു.  പ്രതിഷേധം പൊട്ടിപുറപ്പെട്ടതിന് തൊട്ടു മുൻപ് ജെൻ സികളുടെ ഇച്ഛാശക്തിയെയും ലക്ഷ്യബോധത്തെയും പ്രശംസിച്ചുകൊണ്ട്  ബാലെൻ ഷാ  സോഷ്യൽ മീഡിയയിലൂടെ  രം​ഗത്തെത്തിയിരുന്നു. ഒപ്പം പ്രതിഷേധം രാഷ്‌ട്രീയക്കാർ ഹൈജാക്ക് ചെയ്യരുതെന്ന മുന്നറിയിപ്പും നൽകി. പിന്നാലെ ആയിരക്കണക്കിന് കൗമാരക്കാരും യുവാക്കളും കാഠ്മണ്ഡുവിലെയും മറ്റ് ഏഴ് നഗരങ്ങളിലെയും തെരുവുകളിൽ ഒഴുകിയെത്തി.

അതിനിടെ ജെൻ സികൾ തങ്ങളുടെ നേതാവായി ബാലെൻ ഷായെ അവരോധിച്ചു. ഷായെ പ്രധാനമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിഞ്ഞു. നേപ്പാളിലെ യുവാക്കളെ തെരുവലിറക്കിയതിൽ ഇയാൾക്ക് സുപ്രധാന പങ്കുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേ സമയം ബാലെൻ ഷായുടെ പെട്ടെന്നുള്ള രാഷ്‌ട്രീയ ഉയ‍ർച്ചയ്‌ക്ക് പിന്നിൽ യുഎസിന് പങ്കുണ്ടെന്ന് സംശയിക്കുന്നവരുമുണ്ട്. ഷാ നിരന്തരം യുഎസ് നയന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സുഡാൻ ഗുരുങ്: ജെൻ സി സംഘാടകൻ

എൻജിഒയായ  ‘ഹാമി നേപ്പാളി’ന്റെ സ്ഥാപകനായ ഗുരുങ്ങിന് 36 വയസ്സാണ് പ്രായം. സുഡാൻ ഗുരുങിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തൊഴിലില്ലായ്മ കൊണ്ട് അസ്വസ്ഥരായ  യുവാക്കളെ തെരുവിലേക്ക് എത്തിക്കാനുള്ള ചാലകശക്തിയായി. റാലികൾ മുതൽ പെട്രോൾ ബോംബ് ഉണ്ടാക്കാനുള്ള കാര്യങ്ങളടക്കം ഇൻസ്റ്റ​ഗ്രാമിലൂടെ കൈമാറി. ഹാമി നേപ്പാളിന്റെ പേരിലൂള്ള പ്ലക്കാർഡുകളാണ് പ്രതിഷേധക്കാർ വഹിച്ചിരുന്നതെന്നും ശ്രദ്ധേയം.  ബംഗ്ലാദേശ് മോഡൽ ഭരണമാറ്റമാണ് സുഡാൻ ഗുരുങ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായാണ് ഹാമി നേപ്പാൾ യുവാക്കളുടെ ഇടയിൽ വിശ്വാസ്യത വളർത്തിയെടുത്തത്. എന്നാൽ സംഘടനയ്‌ക്ക് വിദേശബന്ധമുണ്ടെന്ന് ആരോപണം തുടക്കം മുതൽ ഉയർന്നിരുന്നു.  കൊക്കകോള, വൈബർ, ഗോൾഡ്‌സ്റ്റാർ, മൾബറി ഹോട്ടൽസ് എന്നിവയുൾപ്പെടെയുള്ള വിദേശ സ്ഥാപനങ്ങളിൽ നിന്ന് എൻ‌ജി‌ഒയ്‌ക്ക് ഏകദേശം 200 ദശലക്ഷം നേപ്പാളി രൂപ ലഭിച്ചതായി ഗുരുങ് വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ആദ്യം ഒഡീഷയിൽ ഒരു നേപ്പാളി വിദ്യാർത്ഥിയുടെ മരണത്തിൽ ഹാമി നേപ്പാൾ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നു.

Tags: Nepal Gen Z Protest
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies