"വിശ്വാസത്തിൻ്റെ കടയ്ക്കൽ കത്തിവെക്കാൻ അനുവദിക്കില്ല, ശബരിമലയിലെ യുവതീപ്രവേശനം അടഞ്ഞ അ​ദ്ധ്യായമാക്കണം; വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്": കെ പി ശശികല ടീച്ചർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ല, ശബരിമലയിലെ യുവതീപ്രവേശനം അടഞ്ഞ അ​ദ്ധ്യായമാക്കണം; വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്”: കെ പി ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 05:28 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ലെന്ന് ​ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ പി ശശികല ടീച്ചർ. സനാതനധർമത്തെ നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരുടെ ലക്ഷ്യങ്ങൾ, മഹാക്ഷേത്രവും ആചാര്യന്മാരുമാണ്. ക്ഷേത്രങ്ങളും ആചാര്യന്മാരുമാണ് നമ്മുടെ സനാതന ധർമം നിലനിർത്തി പോകുന്നതെങ്കിൽ അതിനെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല. അതിന് ക്ഷേത്രങ്ങൾ കരുവാക്കണം. നമ്മുടെ മനസിലെ ആശങ്കകളാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സെമിനാർ നടത്താൻ തന്നെ കാരണം. പന്തളത്ത് നടന്ന ഭക്തസം​ഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ധർമസ്ഥല എന്ന ക്ഷേത്രത്തെ കുറിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ നമ്മൾ ​ഗൗരവമായി ചർച്ച ചെയ്തിരുന്നു. എത്രമാത്രം ​ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായതാണ്. ഇത് തന്നെയാണ് ശബരിമലയിലും ഉണ്ടായത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കോലാഹലങ്ങളും അവസാനം അയ്യപ്പഭക്തരെ കണ്ണീരിലാക്കിയതും നമ്മൾ കണ്ടു. പുതിയ അദ്ധ്യായങ്ങൾ ഇനിയും വന്നേക്കാം. അതുകൊണ്ട് തന്നെ ശബരിമല സംരക്ഷിച്ചേപറ്റൂ. ആത്മീയമായും ഭൗതികമായും കേരളത്തിന്റെ പുണ്യമാണ് ശബരിമല. ആ ശബരിമല സംരക്ഷിക്കാൻ ഭക്തർക്ക് ബാധ്യതയുണ്ടെന്ന ഉത്തമമായ ബോധ്യത്തിലാണ് ശബരിമല കർമ സമിതിയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും ക്ഷണത്തിന്റെ പേരിൽ ഇത്രയധികം ഭക്തർ ഇവിടെ എത്തിയത്. അവർ വെറും അയ്യപ്പഭക്തരല്ല. പല ആചാര്യന്മാരുണ്ട്. വിവിധ സാമുദായിക സംഘടനകളുടെ പ്രതിനിധികളുണ്ട്. ശബരിമല ആചാരവുമായി ബന്ധപ്പെട്ട ആളുകളുണ്ട്. ക്ഷേത്രത്തിലെ തന്ത്രിമുഖ്യന്മാരുണ്ട്.

പമ്പയിൽ ഒരുക്കിയത് പോലെ പഞ്ചനക്ഷത്ര സൗകര്യങ്ങളല്ല, ഭക്തർക്ക് അവരുടെ അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുള്ള വികസനം ശബരിമലയിൽ വേണം. പക്ഷേ ആ വികസനം ഒരിക്കലും വിശ്വാസത്തിന് എതിരായിരിക്കരുത്. എല്ല ആരാധനാലയത്തിന്റെയും അടിത്തറ വിശ്വാസം തന്നെയാണ്. വിശ്വാസത്തിന്റെ കടയ്‌ക്കൽ കത്തിവെക്കാൻ അനുവദിക്കില്ല. വിശ്വാസത്തിൽ ഊന്നി ശബരിമല വികസിച്ചേമതിയാകൂ. വിശ്വാസം നശിപ്പിച്ചുകൊണ്ട് വികസനം നടത്തരുത്.

ഓരോ ക്ഷേത്രവും എങ്ങനെ നശിപ്പിക്കുമെന്ന് പല തലങ്ങളിൽ ​ഗൂഢാലോചനയും ആലോചനയും നടക്കുന്നുണ്ട്. അത്തരമൊരു സന്ദർഭത്തിൽ ശബരിമലയുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാലാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചത്. യുവതിപ്രവേശനം അടഞ്ഞ അദ്ധ്യായമോ കഴിഞ്ഞ അദ്ധ്യായമോ അല്ല. സുപ്രീംകോടതിയിൽ ഇപ്പോഴും വിഷയം നിലനിൽക്കുന്നു.

നാമം ജപിച്ചതിന്, ശരണം വിളിച്ചതിന്, കെട്ടുടത്തതിന് ശബരിമലയിൽ പോയതിന് ആയിരക്കണക്കിന് ആളുകൾക്കെതിരെ എടുത്ത കേസ് ഒരെണ്ണം പോലും പിൻവലിച്ചിട്ടില്ലെന്നും കെ പി ശശികല ടീച്ചർ പറഞ്ഞു.

Tags: SABARIMALAkp sasikala teacherPanthalam
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies