എസ്. എല്‍. ഭൈരപ്പയുടെ സംസ്കാരം നാളെ: ചാമുണ്ഡി കുന്നുകളുടെ അടിവാരത്ത് മറയുന്നത് കന്നഡ സാഹിത്യത്തിലെ മഹാമേരു; വേദനയോടെ കർണാടക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ്. എല്‍. ഭൈരപ്പയുടെ സംസ്കാരം നാളെ: ചാമുണ്ഡി കുന്നുകളുടെ അടിവാരത്ത് മറയുന്നത് കന്നഡ സാഹിത്യത്തിലെ മഹാമേരു; വേദനയോടെ കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2025, 08:05 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: അന്തരിച്ച മുതിർന്ന എഴുത്തുകാരനും പദ്മഭൂഷണ്‍ ജേതാവുമായ ഡോ എസ് എൽ ഭൈരപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മൈസൂരുവില്‍ നടക്കും.

മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30 ന് കുവേംപുനഗറിലെ വസതിയിലേക്ക് കൊണ്ടുപോകും. മതപരമായ ചടങ്ങുകൾക്ക് ശേഷം, രാവിലെ 11 മണിക്ക് ചാമുണ്ഡി കുന്നുകളുടെ അടിവാരത്ത് സംസ്ഥാന ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തും.

ഭൈരപ്പയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശേചനം രേഖപ്പെടുത്തി.ബെംഗളുരു കലാക്ഷേത്രയിൽ ആർഎസ്എസ് സഹസർകാര്യവാഹ് സി.ആർ. മുകുന്ദ, ദക്ഷിൺമധ്യ ക്ഷേത്ര കാര്യവാഹ് എൻ. തിപ്പസ്വാമി എന്നിവർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

മൂന്ന് മാസമായി ബെംഗളൂരുവിലെ ജയദേവ മെമ്മോറിയല്‍ രാഷ്‌ട്രോത്ഥാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൈരപ്പ. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.മൈസൂരുവില്‍ വെച്ച് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് 94 വയസ്സായിരുന്നു

“ശ്രീ എസ്.എൽ. ഭൈരപ്പ ജിയുടെ വിയോഗത്തിലൂടെ, നമ്മുടെ മനസ്സാക്ഷിയെ ഉണർത്തുകയും ഇന്ത്യയുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്ത ഒരു ഉന്നത വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടത്. നിർഭയനും കാലാതീതനുമായ ചിന്തകനായിരുന്ന അദ്ദേഹം തന്റെ ചിന്തോദ്ദീപകമായ കൃതികളാൽ കന്നഡ സാഹിത്യത്തെ അസാമാന്യ ഉൾക്കാഴ്ചയോടെ സമ്പന്നമാക്കി,” പ്രധാനമന്ത്രി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

“അദ്ദേഹത്തിന്റെ രചനകൾ തലമുറകളെ സമൂഹത്തെക്കുറിച്ച് ചിന്തിക്കാനും, ചോദ്യം ചെയ്യാനും, കൂടുതൽ ആഴത്തിൽ ഇടപഴകാനും പ്രേരിപ്പിച്ചു. നമ്മുടെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശം വരും വർഷങ്ങളിലും മനസ്സുകളെ പ്രചോദിപ്പിക്കുന്നത് തുടരും. ഈ ദുഃഖകരമായ മണിക്കൂറിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി.”അദ്ദേഹം തുടർന്നു പറഞ്ഞു.

ആറ് പതിറ്റാണ്ടിലേറെയുള്ള സാഹിത്യ ജീവിതത്തില്‍ എസ്. എല്‍. ഭൈരപ്പ 25 നോവലുകള്‍ എഴുതി. സ്ത്രീകളുടെ വീക്ഷണകോണിലൂടെയുള്ള രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു അവസാന നോവല്‍. ആദ്യ നോവല്‍ ഭീമകായ 1958ലാണ് പ്രസിദ്ധീകരിച്ചത്.

മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പര്‍വ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകള്‍ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളാണ്. 2010-ല്‍ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാന്‍ അവാര്‍ഡ് നേടി. 2023-ല്‍ രാഷ്‌ട്രം പദ്മഭൂഷണ്‍ സമ്മാനിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ ഓരോ നോവലും ഒന്നിലധികം പതിപ്പുകളായി പുറത്തിറങ്ങി. അദ്ദേഹത്തിന്റെ എല്ലാ നോവലുകളും ഒന്നിലധികം ഭാരതീയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിരവധി നോവലുകള്‍ ബി. വി. കാരന്ത്, ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസരവള്ളി, ടി. എന്‍. സീതാറാം എന്നിവര്‍ ചലച്ചിത്രമാക്കി. മുസ്ലീം ഭരണാധികാരികളെയും മതപരിവര്‍ത്തനത്തെയും തുറന്നുകാട്ടിയ നോവല്‍ അവരാന (2007) വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇത് ആവരണം എന്ന പേരിൽ കുരുക്ഷേത്ര ബുക്ക്സ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: S. L. Bhyrappa
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies