ഇന്ന് വിജയദശമി; 'ഹരി ശ്രീ' കുറിക്കാൻ കുരുന്നുകൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് വിജയദശമി; ‘ഹരി ശ്രീ’ കുറിക്കാൻ കുരുന്നുകൾ; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 08:30 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : വിജയദശമി ദിവസമായ ഇന്ന് “ഹരി ശ്രീ” കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികൾക്ക് വിദ്യാരംഭം നടത്താൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത് . തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം,പനച്ചിക്കാട്, തൃശൂർ തിരുവുള്ളക്കാവ് ശാസ്താ ക്ഷേത്രം , തിരൂർ തുഞ്ചൻപറമ്പ്, ആറ്റുകാൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ വലിയ തിരക്കാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ ഉണ്ട്.

നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയിൽ അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെയ്‌ക്കുന്നത് കൂടാതെ വാദ്യ-നൃത്ത-സംഗീത കലകള്‍ക്കും തുടക്കം കുറിക്കും. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നുണ്ട്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കോഴിക്കോട് ചാലപ്പുറത്തുള്ള കേസരി ആസ്ഥാനത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലും കുരുന്നുകൾ ഹരി ശ്രീ കുറിച്ചു തുടങ്ങി.
രാജ്യസഭാ എം.പി സി. സദാനന്ദൻ മാസ്റ്റർ,മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, തുടങ്ങിയ ആചാര്യൻമാർ ആണിവിടെ കുട്ടികൾക്ക് ഹരി ശ്രീ കുറിക്കുന്നത്.

 

Tags: Vijayadashami Utsav
Share
Tweet
SendShare

More News from this section

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

പാറശ്ശാലയില്‍ 6000 കിലോ റേഷന്‍ അരി പിടികൂടി; ആളൊഴിഞ്ഞ വീട്ടില്‍ ഗോഡൗണാക്കി തട്ടിപ്പ്

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ നിർദേശിച്ച് പൊലീസ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തേണ്ടതില്ല; സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാടിലുറച്ച് കാന്തപുരം

ബംഗാളിൽ പുതിയ ആയുധ-മിസൈൽ പരീക്ഷണ കേന്ദ്രം; ഡിആർഡിഒ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, ജുന്പുട്ടിൽ ഒരുങ്ങുന്നത് രാജ്യത്തെ നിർണായക പ്രതിരോധ പരീക്ഷണ കേന്ദ്രം

Latest News

സാങ്കേതിക തകരാര്‍; ഭോപ്പാല്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

രാത്രി വഴക്ക്, രാവിലെ മൗനം… പിന്നെ എങ്ങനെ പഴയ ചിരിയിലേക്ക് മടങ്ങാം? ദമ്പതികൾക്കിടയിലെ പിണക്കം തീർക്കാൻ ചില എളുപ്പവഴികൾ

ഐക്യരാഷ്‌ട്രസഭാ രക്ഷാസമിതി അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഹ്വാനത്തിന് പൂര്‍ണ പിന്തുണയുമായി ഐക്യരാഷ്‌ട്രസഭ

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ചു; വർക്കലയിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്

പിഎസ്‌സി നിയമന ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണം, പിഎസ്‌സി പ്രോട്ടോകോൾ ബാധകമല്ലെന്ന് എസ്‌ഐടി

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ ചെറുപുഴ വാഴക്കുണ്ടത്ത് സംഭവം, സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; പാലക്കാട് വാണിയംപാറയിൽ ഒരാൾ മരിച്ചു, ഭാര്യയുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies