ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2026, 01:52 pm IST
Facebook
Twitter
WhatsAppTelegram

ഗോരഖ്പൂര്‍: ഗോരഖ്നാഥ് ക്ഷേത്രം, അയോധ്യയിലെ രാമജന്മഭൂമി സമുച്ചയം, വിമാനത്താവളം, ഹൈക്കോടതി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. പോലീസ് സേനയുടെ ആധുനികവത്കരണത്തിനും സുരക്ഷാ സംവിധാനങ്ങളുടെ നവീകരണത്തിനുമായി വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ മാത്രം 23.07 കോടി രൂപയാണ് അനുവദിച്ചത്. നിലവിലെ സിസിടിവി ശൃംഖലയ്‌ക്കൊപ്പം മുഖം തിരിച്ചറിയല്‍ സംവിധാനം, ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍, സംയോജിത പബ്ലിക് അഡ്രസ് സംവിധാനം, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്.

392 ക്യാമറകളുമായി ബന്ധിപ്പിച്ചുള്ള വീഡിയോ മാനേജ്മെന്റ് സംവിധാനം വികസിപ്പിക്കും. വിവിഐപി റൂട്ട്, ഹെലിപാഡ്, പുരാതന മാനസസരോവര്‍ ക്ഷേത്ര പ്രദേശം എന്നിവിടങ്ങളിലേക്കും നിരീക്ഷണ സംവിധാനം വ്യാപിപ്പിക്കും. സുരക്ഷാ സംവിധാനങ്ങളെ സാങ്കേതികവിദ്യയുമായി കൂടുതല്‍ ഏകോപിപ്പിച്ച് നിരീക്ഷണശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാമജന്മഭൂമി ക്ഷേത്ര സമുച്ചയം, വിമാനത്താവളം, ലോക്ഭവന്‍, മെട്രോ, ആര്‍ആര്‍ടിഎസ്, ഹൈക്കോടതി തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷയ്‌ക്കായി യുപിഎസ്എസ്എഫിന്റെ ദ്രുത പ്രതികരണ സംഘങ്ങള്‍ക്കും ബോംബ് നിര്‍വീര്യമാക്കല്‍ സംഘങ്ങള്‍ക്കും കൂടുതല്‍ ആധുനിക ഉപകരണങ്ങള്‍ നല്‍കും.

സ്‌നിപ്പര്‍ റൈഫിളുകളും ടെലിസ്‌കോപിക് സെര്‍ച്ച് മിററുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് 52.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനുമായി സംസ്ഥാന പോലീസിന് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കാനും തീരുമാനിച്ചു. ഇതിനായി 10.25 കോടി രൂപ ചെലവഴിക്കും. ജനപ്രതിനിധികളുടെയും വിവിഐപികളുടെയും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ആയുധങ്ങള്‍ മാറ്റി പുതിയ ഉപകരണങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 5.59 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സ്ഫോടകവസ്തുക്കള്‍ കണ്ടെത്താനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനായി ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡുകള്‍ക്കും മറ്റ് സുരക്ഷാ സംഘങ്ങള്‍ക്കും പ്രത്യേക ഉപകരണങ്ങള്‍ നല്‍കാനും തീരുമാനമായി. ഇതിനായി 4.19 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

Tags: up governmentai securityghorknath temple
Share
Tweet
SendShare

More News from this section

സിൽവർസ്റ്റോൺ റേസിൽ മുഖ്യമന്ത്രി വിജയ്, അജിത്തിനെ കാണാൻ തൃഷയും; ഒരേ വേദിയിൽ താരങ്ങൾ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഗണേശ ചതുർത്ഥിയിൽ ബെംഗളൂരുവിൽ മാംസവിൽപ്പനയില്ല; മൃഗങ്ങളെ കൊല്ലുന്നതിനും നിരോധനം, എല്ലാ അറവുശാലകളും അടച്ചിടാൻ ജിബിഎ ഉത്തരവ്, ലംഘിച്ചാൽ കടുത്ത നടപടി

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്കും കുടുംബത്തിനും ആഫ്രിക്കയിലെ സ്വർണ ഖനന കമ്പനികളിൽ ഓഹരിയെന്ന് ഇഡി റിപ്പോർട്ട്; വിദേശ നിക്ഷേപ രേഖകൾ പിടിച്ചെടുത്തു

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം പഠിക്കാനും വികസനം നേടാനും കഴിയുമെന്ന് ഷി ജിന്‍പിങ്; അഭിപ്രായവ്യത്യസങ്ങള്‍ തര്‍ക്കമായി മാറരുതെന്ന് മോദി; കൂടിക്കാഴ്ച നീണ്ടത് 50 മിനിറ്റ്

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

Latest News

പാറശ്ശാലയില്‍ 6000 കിലോ റേഷന്‍ അരി പിടികൂടി; ആളൊഴിഞ്ഞ വീട്ടില്‍ ഗോഡൗണാക്കി തട്ടിപ്പ്

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ നിർദേശിച്ച് പൊലീസ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തേണ്ടതില്ല; സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാടിലുറച്ച് കാന്തപുരം

ബംഗാളിൽ പുതിയ ആയുധ-മിസൈൽ പരീക്ഷണ കേന്ദ്രം; ഡിആർഡിഒ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, ജുന്പുട്ടിൽ ഒരുങ്ങുന്നത് രാജ്യത്തെ നിർണായക പ്രതിരോധ പരീക്ഷണ കേന്ദ്രം

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ചു; വർക്കലയിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്

പിഎസ്‌സി നിയമന ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണം, പിഎസ്‌സി പ്രോട്ടോകോൾ ബാധകമല്ലെന്ന് എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies