യുഎസിനെ വെട്ടിലാക്കി ഷട്ട്ഡൗൺ; സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ്, 7 ലക്ഷത്തോളം പേർ അവധിയിൽ പ്രവേശിപ്പിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

യുഎസിനെ വെട്ടിലാക്കി ഷട്ട്ഡൗൺ; സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പ്, 7 ലക്ഷത്തോളം പേർ അവധിയിൽ പ്രവേശിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 03:09 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: അമേരിക്കയിൽ ഷട്ട്‍ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുമെന്ന് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. 40 ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാർ അവധിയില്‍ പ്രവേശിച്ചിട്ടുണ്ട്. യുഎസിലെ ദേശീയ ഉദ്യാനങ്ങളും ദേശീയപാര്‍ക്കുകളും ഷട്ട് ഡൗണ്‍ അവസാനിക്കുന്നത് വരെ അടച്ചിട്ടേക്കും.

അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഷട്ട്ഡൗണ്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനാലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത്.

ഓരോ പുതിയ സാമ്പത്തിക വർഷത്തേക്കും ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനായുള്ള ബിൽ ഒക്ടോബർ ഒന്നിന് മുമ്പ് പാസാക്കണമെന്നതാണ് യുഎസ് കോൺഗ്രസ് സ്വീകരിച്ചുവന്നിരുന്ന രീതി. എന്നാൽ ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും ബിൽ പാസാക്കലിൽ സമവായം കണ്ടെത്താനായില്ല. ബിൽ പാസാക്കാൻ 60 വോട്ടെങ്കിലും വേണമെന്നിരിക്കെ 55-45 വോട്ടുകളിലാണ് ബില്ല് പരാജയപ്പെട്ടത്. തുടർന്നാണ് സർക്കാർ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും അടച്ചുപൂട്ടലിലേക്ക് വഴിവച്ചത്.

ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും പണമില്ലാതായതോടെ ഏഴ് ലക്ഷത്തിലധികം ജീവനക്കാര്‍ ശമ്പള രഹിത നിര്‍ബന്ധിത അവധിയിലേക്ക് പ്രവേശിച്ചു. ആരോഗ്യമേഖല, സുരക്ഷ, ദുരന്തനിവാരണം, വിമാനസർവീസുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ അടച്ചുപൂട്ടലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അടച്ചുപൂട്ടൽ മൂലം അമേരിക്കയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 15 ബില്യൺ ഡോളർ നഷ്ടമുണ്ടാകും. തൊഴിലില്ലായ്മ നിരക്ക് ഉയരാനും ഉപഭോക്തൃ ചെലവ് കുറയാനും സാധ്യതയുണ്ട്. ഇത് സമ്പദ് വ്യവസ്ഥയെ ആകെ പ്രതികൂലമായി ബാധിക്കുമെന്നിരിക്കെ ബില്യൺ കണക്കിന് ഡോളർ ലാഭിക്കാൻ കഴിയും എന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം. അതേസമയം, ധനബില്ല് വെള്ളിയാഴ്ച വീണ്ടും സെനറ്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം.

Tags: whitehouseWashingtonshutdownamirica
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies